Chapter Title : കാർത്തികേയം 4 [Oruthan]
പഞ്ഞവുമുണ്ടായിരുന്നില്ല.എന്നാൽ ഈ കളിയാക്കലുകൾ കേൾക്കുമ്പോഴെല്ലാം രണ്ടുപേരും ഒരുപോലെ മുഖം വെട്ടിത്തിരിച്ച് അത് നിഷേധിക്കും.
"അങ്ങനെയൊന്നുമില്ല, ഞങ്ങൾ വെറും ഫ്രണ്ട്സ് മാത്രമാണ്" എന്ന് അവർ എല്ലാവരോടുമായി ആണയിട്ടു പറയും. പക്ഷെ സത്യം അതായിരുന്നില്ല. ഉള്ളിന്റെയുള്ളിൽ അവർ പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.
കൂടെയുള്ളപ്പോൾ കിട്ടുന്ന ആ ഒരു പ്രത്യേക സന്തോഷവും സുരക്ഷിതത്വവും, കാണാതിരിക്കുമ്പോൾ നെഞ്ചിലൊരു പിടപ്പും അവർക്കിടയിൽ ഉണ്ടായിരുന്നു.
പക്ഷെ, സൗഹൃദത്തിന്റെ അതിരുകൾ കടന്ന് തങ്ങളുടെ ഉള്ളിൽ മൊട്ടിട്ട ആ വികാരത്തിന് 'പ്രണയം' എന്ന പേര് നൽകാൻ അവർക്ക് സ്വയം അറിയില്ലായിരുന്നു.
തങ്ങൾക്കിടയിലുള്ളത് പ്രണയമാണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര നിഷ്കളങ്കമായിരുന്നു അവരുടെ പ്രായം.സൗഹൃദത്തിനും അനുരാഗത്തിനും ഇടയിലുള്ള ആ നേർത്ത നൂൽപ്പാലത്തിലൂടെ, തങ്ങളുടെ മനസ്സിലെ ശരിക്കുമുള്ള വികാരം എന്താണെന്ന് പോലുമറിയാതെ അവർ ആ യാത്ര തുടരുകയായിരുന്നു.
“കാർത്തി മച്ചൂ, എനിക്ക് നിന്റെ ബെസ്റ്റിയോട് ഒരു ക്രഷ്…നീയൊന്ന് സെറ്റ് ആക്കി തരാവോടാ…”
അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് വാഷ്റൂമിൽ പോയ അവളുടെ വരവും കാത്ത് വരാന്തയിൽ നിക്കുമ്പോൾ ആയിരുന്നു അടുത്ത ക്ലാസ്സിലെ ഒരു ചെക്കൻ വന്ന് ആ ബോംബിട്ടത്.
“യ്യോ….!!!”
പള്ളക്കിട്ടൊരു തൊഴിയായിരുന്നു! പിന്നാലെ മൂന്നാല് ചവിട്ടും വച്ചു കൊടുത്തു. തീർത്തും അപ്രതീക്ഷിതമായത് കൊണ്ട് തല്ലു കൊണ്ടവൻ ശരിക്കും ഞെട്ടിപ്പോയി. എന്തിനാണ് തല്ലുന്നതെന്ന് തല്ലുന്നവനും, എന്തിനാണ് തല്ലുകൊള്ളുന്നതെന്ന് കൊള്ളുന്നവനും ഒരു പിടിയും ഉണ്ടായിരുന്നില്ല. ഒടുവിൽ ആരൊക്കെയോ ചേർന്ന് പിടിച്ച് മാറ്റി.
അന്ന് ആൾക്കൂട്ടത്തിനിടയിൽ,പേടിയോടെയും അതിലേറെ അത്ഭുതത്തോടെയും ഈറനണിഞ്ഞ ആ മിഴികൾ തന്നെ നോക്കുന്നതവൻ ആദ്യമായ് കണ്ടു.
എന്നാൽ അവിടെ എക്സ്പ്ലെനേഷൻ കൊടുക്കാൻ ഒന്നും സമയം കിട്ടിയില്ല.നടന്നതെല്ലാം കണ്ടുകൊണ്ട് ലത മിസ്സ് ഓടിപ്പിടിച്ചെത്തി.
ചുമ്മാ
💬 Comments
View all comments