0%

Chapter Title : കാർത്തികേയം 4 [Oruthan]

Author : Oruthan Read All Parts 28.4K

നിന്ന ചെറുക്കനെ കാർത്തി ആദ്യം അടിക്കുന്നത് ടീച്ചർ കൃത്യമായി തന്നെ കണ്ടിരുന്നു.പിടിച്ചു വലിച്ചവനെ സ്റ്റാഫ് റൂമിലേക്ക് കൊണ്ട് ചെന്നു.പിന്നെ വീട്ടീന്നാള് വരുന്ന വരെ വഴക്കും ചീത്തയും ഉപദേശവുമെല്ലാം അണപൊട്ടിയൊഴുകി.

എന്തിനാണ് അവനെ തല്ലിയതെന്ന് ഇടവിട്ട് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും കാർത്തിക്ക് എന്ത് മറുപടി പറയാൻ കഴിയും! കാരണം അവനുപോലും അതിനൊരു ഉത്തരമില്ലായിരുന്നല്ലോ. സ്റ്റാഫ് റൂമിലെ ആ ശകാരങ്ങൾക്കിടയിലും അവന്റെ മനസ്സ് മുഴുവൻ വരാന്തയിൽ കണ്ട ആ ഈറനണിഞ്ഞ കണ്ണുകളിലായിരുന്നു.

കാത്തിരിപ്പിനൊടുവിൽ സ്റ്റാഫ് റൂമിലേക്ക് അമ്മയെത്തി, ഒപ്പം കാര്യങ്ങൾ കുറച്ചുകൂടി വഷളാക്കാൻ കൂട്ടായി രമ്യ ആന്റിയും ഉണ്ടായിരുന്നു. ലത മിസ്സിന്റെ മുൻപിൽ കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ കാർത്തിയുടെ ഉള്ളൊന്ന് പിടഞ്ഞു.

പരാതികളുടെ കെട്ടഴിച്ച മിസ്സിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ അമ്മ വിയർത്തു. അവിടെ വെച്ച് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും, അമ്മയുടെ ആ മൗനം വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണെന്ന് അവന് നന്നായി അറിയാമായിരുന്നു.

വീട്ടിലെത്തിയതും പ്രതീക്ഷിച്ചതുപോലെ തന്നെ വലിയൊരു 'സീൻ' അവിടെ അരങ്ങേറി. അമ്മയുടെ സങ്കടവും ദേഷ്യവും വലിയൊരു പൊട്ടിത്തെറിയായി മാറി.

"എന്തിനാടാ നീ വെറുതെ നിന്നൊരു ചെറുക്കനെ തല്ലിയത്? നിനക്ക് വട്ടാണോ? പറയെടാ…”

രമ്യ ആന്റിക്കും ദേഷ്യം അടക്കാനായില്ല.

അവരെ പറഞ്ഞിട്ടും കാര്യം ഇല്ല…കാർത്തിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടേയില്ല. പിള്ളേരായാൽ ചെറിയ വഴക്കും തല്ലുമൊക്കെ സ്വാഭാവികമാണ്, എന്നാലും യാതൊരു പ്രകോപനവുമില്ലാതെ അവൻ മറ്റൊരാളെ തല്ലിയത് അവർക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല.

ഈ ബഹളങ്ങൾക്കിടയിൽ ഗൗരിയേച്ചിയും കുഞ്ഞു കാവ്യക്കുട്ടിയും എന്താണ് നടക്കുന്നതെന്നറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു.തങ്ങളുടെ സ്വന്തം കാർത്തിയുടെ ഈ പുതിയ ഭാവം അവരിലും

💬 Comments

View all comments