Chapter Title : ഓളും ഞാനും 1 [Tp]
ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ടിപിയുടെ പറച്ചിൽ എന്താണെന്ന് വെച്ചാൽ "പഠിക്കാൻ ആണെങ്കിൽ ഏത് ബെഞ്ചിലും ഇരുന്നാലും പഠിക്കാം" എന്നായിരുന്നു , അവന്റെ ലക്ഷ്യം അതായിരുന്നില്ല , എന്നു ഞങ്ങൾക്ക് മനസ്സിലായി കാരണം ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന ഉടനെ അവൻ പോക്കെറ്റിൽ നിന്നും ഹാൻസ് എടുത്തു കയ്യിൽ തിരുമ്മി വെച്ചു , ഞാൻ മനസ്സിൽ വിചാരിച്ചു " നൈസ് ! ഇനി മൂന്നു കൊല്ലം പൊളിക്കും " കുട്ടികൾ ഓരോന്നായി വന്നുകൊണ്ടിരുന്നു. ഞങ്ങൾ ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു വരുന്ന പെമ്പിള്ളാരെ വായിനോക്കിയും കമെന്റ് അടിച്ചും ഇരുന്നു , അപ്പോളാണ് ഞങ്ങടെ ബെഞ്ചിൽ ഒരു ഒരുത്തൻ വന്നു പറഞ്ഞു "മച്ചാന്മാരെ ഒന്നു നീങ്ങി ഇരുന്നെ " അങ്ങനെ ആണ് ഞങ്ങൾ ഞങ്ങടെ ഗ്യാങിലെ നാലാമത്തെ മെമ്പർ വന്നത് "മുസ്തഫ !" ആളൊരു സൈസ് ഉള്ള മനുഷ്യൻ , ജിം ബോഡി. ആരു കണ്ടാലും ഒന്നു പേടിക്കും അവനെ കണ്ടതും ടിപി അവനെ വിളിച്ചു അവന്റെ അടുത്തു ഇരുത്തി, അങ്ങനെ അവന്മാര് വലിക്കമ്പനി ആയി (സിഗരറ്റ്) മുസ്തഫക്ക് അവിടെ ഉള്ള എല്ലാ സ്ഥലങ്ങളും അറിയാം അവൻ അവിടെ അടുത്താണ് വീട് . അങ്ങനെ ഞങ്ങൾ ലാസ്റ്റ് ബെഞ്ചിൽ കലപില ആയി ഇരുന്നു . അപ്പോളാണ് ടീച്ചർ വന്നത് എല്ലാരും എണീറ്റ് നിന്നു , ടീച്ചർ പരിചയപ്പെടുത്തി , പേര് ആര്യ , ഒരു മധ്യവയസ്‌ക്ക, ടീച്ചർ ഞങ്ങളെ ഓരോരുത്തരെയും പരിജയപ്പെട്ടു , പിന്നെ കൊറേ സ്ഥിരം ഡയലോഗും , " ഇതാണ് ജീവിതത്തിലെ ടർണിങ് പോയിന്റ്" അങ്ങനെ
💬 Comments
View all comments