Chapter Title : ഓളും ഞാനും 1 [Tp]
ഞാനും.ഉണ്ണിയും ക്ലാസിൽ തന്നെ ഇരുന്നു , ടീപിയും മുസ്തഫയും വലിക്കാനും പോയി . അപ്പോളാണ് ഞങ്ങള് ഇരിക്കുന്ന ബെഞ്ചിലേക്ക് അവളുടെ കൊലുസ്സിന്റെ ശബ്ദം വന്നത് . അവൾ എന്റെ അടുത്തേക്ക് വന്നിട്ട് "ഹായ് ഞാൻ ആയിഷ " എന്നു പറഞ്ഞു എനിക്ക് ഷേക്ക് ഹാൻഡ് തരാൻ കയ്യ് നീട്ടി. അവളുടെ ആ വെളുത്ത പഞ്ഞികെട്ടു പോലെ ഉള്ള വിരലുകളിൽ സ്പർശിച്ചു ഞാനും എന്നെ പരിചയപ്പെടുത്തി . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അന്ന് മുഴുവനും . അവൾ എന്നോട് വന്നു പരിജയപ്പെട്ടതിന്റെ , ഉച്ചക്ക് ക്ലാസ് വിട്ടു വീട്ടിൽ എത്തിയപ്പോളും , ഉമ്മ ചോർ വിളമ്പി കഴിക്കാൻ ഇരിക്കുമ്പോളും അവളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു എന്റെ മനസ്സ് മുഴുവനും . അവളുടെ ആ കൊലസും , നനുത്ത പാദങ്ങളും , പേടമാൻ മിഴികളും എന്റെ മനസ്സിൽ നിന്നും മായുന്നേ ഇല്ലായിരുന്നു . നാളെ അവളോട് കൂടുതൽ അടുക്കണം, അവളോട് കുറെ സംസാരിക്കണം എന്നു വിചാരിച്ചു രാത്രി കിടന്നു , അവളോടുള്ള എന്റെ പ്രണയം പൂത്തുലഞ്ഞു, അവളെ കാണാതെ എനിക് ഇരിക്ക പൊറുതി ഇല്ലായിരുന്നു. അങ്ങനെ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു . അങ്ങനെ അവളെ കാണണം എന്ന ഒരേ ഒരു ലക്ഷ്യവുമായി അടുത്ത ദിവസം ഞാൻ ക്ലാസ്സിലേക്ക് നേരത്തെ പോയി , അപ്പോൾ ആ ക്ലാസ് മുറിയിൽ ആരും ഇല്ലായിരുന്നു , എന്തിന് അവന്മാര് പോലും ഇല്ല ഞാൻ ഒറ്റക്ക് , അപ്പോളാണ് ആ കൊലുസ്സിന്റെ ശബ്ദം എന്റെ ക്ലാസ് മുറിയിലേക്ക് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . അവൾ തന്നെ ആവണേ എന്നു എന്റെ മനസ്സ് മന്ത്രിച്ചു , അതേ അവൾ തന്നെ , ക്ലാസ് തുറന്നിട്ടെ ഉണ്ടായിരുന്നുള്ളു. അവൾ ഒരു ബ്രൗൺ ടോപ്പും ഒരു ക്രീം കളർ മിഡിയും ആണ് , സൈം കളർ തട്ടവും . എന്റെ മോനെ .. എനിക്ക് അവളെ കണ്ട് അന്തം വിട്ടു നിന്നു .. അവളുടെ ആ സൗന്ദര്യത്തിൽ ഞാൻ അലിഞ്ഞു ഇരിക്കുവായിരുന്ന് .. എന്നെ ആ ഇരിപ്പിൽ നിന്നും
💬 Comments
View all comments