Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]
കാണിച്ചു ആളും കണ്ട് ആടിപാടി ആഘോഷിച്ചേ വരൂ.. അല്ലെ ഷിജു?"
അവളുടെ പിന്നിൽ ഗ്ലാസും സോഡായും ഒക്കെ ആയി നിന്നിരുന്ന ഷിജുവിനോട് ഞാൻ പറഞ്ഞു.
തിരിഞ്ഞു നോക്കി ഒന്നമർത്തി മൂളി കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. എല്ലാ സാധനങ്ങളും എടുത്ത് ഞങ്ങൾ ടെറസിൽ എത്തി.. കൊറേ വിശേഷങ്ങൾ പറഞ്ഞും രണ്ട് പുകയെടുത്തും ഞങ്ങൾ മൂന്ന് പെഗ് തീർത്തു.. ഷിജു പെട്ടെന്ന് മൂഡ് ആയി. എന്നാലും വീഴാതെ പിടിച്ചു നിന്നു.. ഉച്ചക്ക് ഊണ് കഴിക്കാൻ ഞങ്ങളെ താഴെ നിന്നും അവൾ വിളിച്ചു..
ഞാൻ വീട്ടിൽ നിന്ന് കഴിച്ചോളാം എന്ന് കുറെ പറഞ്ഞെങ്കിലും ഷിജുവിന്റെയും അവളുടെയും നിർബന്ധം കാരണം അവിടുന്ന് കഴിച്ചു.. ഭക്ഷണം കഴിച്ച ഷിജു ഉറങ്ങാൻ പോയി.. അവരോട് യാത്ര പറഞ്ഞ് ഞാനും വീട്ടിലേക്ക് പോയി.. വീട്ടിൽ എത്തി അമ്മയുടെ മുന്നിൽ നല്ല പിള്ളയായി അഭിനയിച്ചു കൊണ്ട് ഞാൻ റൂമിൽ പോയി കിടന്നു.
3 മണിക്കൂറോളം സുഖമായി ഉറങ്ങി അഞ്ച് മണി കഴിഞ്ഞപ്പോ ഞാൻ എണീറ്റു. ഓണം പ്രോഗ്രാമുകൾ തുടങ്ങാറായി.. ഒരു പുതിയ ഷർട്ടും വെള്ളഒറ്റമുണ്ടും ഉടുത്തു ഞാൻ ഇറങ്ങി.. നടന്നു നടന്ന് സ്കൂൾ ഗ്രൗണ്ടിൽ എത്തി..
ഏറെക്കുറെ നാട്ടിലെ എല്ലാരും ഒത്തു കൂടിയിട്ടുണ്ട്.. ഗ്രാമങ്ങളിൽ ഇപ്പോഴും നടക്കുന്ന ഒരു കലാരൂപമാണ് ഈ ഓണാഘോഷ പരിപാടികൾ. കാലമെത്ര പോയാലും ഓണത്തിന്റെ നന്മ മനസ്സിലുള്ളവർക്ക് മടുക്കാത്ത അവർ സ്വയം മറന്ന് ആഘോഷിക്കുന്ന പരിപാടി. ഇപ്പോഴത്തെ പിള്ളേരും ഇതിലൊക്കെ സജീവമായി ഉള്ളത് കണ്ടപ്പോ എനിക്ക് പ്രത്യേക സന്തോഷം തോന്നി.. കേരളയീതയുടെ പാരമ്പര്യം ഇവരിലൂടെ ഇനിയും തുടരട്ടെ..
തോളത്തു ഒരു കൈ വീണപ്പോൾ ആണ് മനസ്സ് തിരിച്ചെത്തിയത്. എന്റെ സൈഡിൽ രാജേഷ് നിൽക്കുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ ആണ്.
"എവിടെ ആയിരുന്നെടാ നീ?. കാലത്തൊന്നും കണ്ടില്ല?"
"അത് വേറെ തിരക്കിൽ പെട്ട് പോയി ഡാ.. പിന്നെ ഇവിടെ പരിപാടി കളറാക്കാൻ നിങ്ങൾ ഒക്കെ ഉണ്ടല്ലോ. അത് കൊണ്ട് പിന്നെ വരാം എന്ന് കരുതി "
"നിന്നെ സുരേഷേട്ടൻ അന്വേഷിച്ചു. നിന്റേന്ന് പിരിവ് ലേശം കനത്തിൽ വാങ്ങാൻ ഉള്ള പ്ലാൻ ആണ്.. അങ്ങോട്ട് ചെല്ല്.."
"ആ..
💬 Comments
View all comments