0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 2.1K

പോകും ഡാ.. എന്റെ അവസ്ഥ കണ്ടില്ലേ "

"എന്താ അവസ്ഥക്ക് ഒരു കുഴപ്പം മനുഷ്യാ?".

ഞങ്ങടെ സംസാരം കേട്ട് വന്ന പാർവതി പറഞ്ഞു.

" തങ്കം പോലത്തെ ഒരു പെണ്ണിനെ കിട്ടിയില്ലേ.. പൊന്നും കുടം പോലെ രണ്ട് മക്കളെ ഞാൻ തന്നില്ലേ. പിന്നെ എന്താ കുഴപ്പം? അല്ലെ രോഹൻ "

"മക്കളെ നീ മാത്രം ഉണ്ടാക്കിയതല്ലല്ലോ. ഞാനും കൂടെ കഷ്ടപ്പെട്ടിട്ട് അല്ലെ.. അത് നീ വിട് "

"ശ്ശേ. ഈ ഏട്ടൻ.. അവനിരിക്കുന്നത് കണ്ടൂടെ.. എന്തൊക്കയാ പറയുന്നേ " ഷിജുവിന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.

"ഹോ.. അവൻ കേട്ടാൽ എന്താ കുഴപ്പം. അവൻ ഇതൊന്നും അറിയാത്തതല്ലല്ലോ. പിന്നെ ചെറുപ്പം തൊട്ടേ ഒന്നിച്ചു വളർന്നവർ അല്ലെ നിങ്ങൾ. നിന്റെ ഒൺലി ബെസ്റ്റി അല്ലെടീ ഇവൻ. ഇവനോട് ഓപ്പൺ ആയി എന്തും പറയാം.. അല്ലേടാ "

"അതേ അതേ.. എന്നെ മൈൻഡ് ആക്കണ്ട.. നിങ്ങൾ പറഞ്ഞോ "

ഷിജു അവളെ അടുത്തേക്ക് നിർത്തി അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.

"ച്ചെ.. വിട് മനുഷ്യ.. ഒരു നാണോം ഇല്ലാത്തത് ".

അവൾ വേഗം അവിടെ നിന്ന് ഉള്ളിലേക്ക് ഓടി പോയി..

അപ്പോഴേക്കും അമ്മയും വന്നു.. ഷിജു അമ്മയുമായി സംസാരിക്കാൻ തുടങ്ങി.. ഞാൻ അവളുടെ ഇളയ കൊച്ചിനെ എടുത്ത് പുറത്തേക്ക് ഇറങ്ങി.. ഹോ.. നല്ല പഞ്ഞിക്കെട്ട് പോലുള്ള ഒരു തക്കുടുമുണ്ടൻ..ഇപ്പൊ മുട്ട് കുത്തി നടന്നു തുടങ്ങിയിട്ടേ ഉള്ളു.. എന്തൊരു സുഖവാ ഇങ്ങനെ ഇറുക്കി പിടിക്കാൻ. അതിനെയും ഉമ്മ വെച്ച് അവന്റെ ചിരിയും ആസ്വദിച്ചു കുറെ സെൽഫി യും എടുത്ത് ഞാൻ

💬 Comments

View all comments