Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
സ്നേഹിക്കാൻ ഒരു മനസ്സില്ലേ...?
മനോഹരൻ അമ്മാവൻ : ഏട്ടാ, ഇവൾക്ക് നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ ഈ കുട്ടിയെ ഏല്പിക്കാൻ ആണ് നമ്മുടെ പ്ലാൻ.. അവിടെത്തെ കാര്യങ്ങൾ അറിയാമല്ലോ..? എന്നെ കൊണ്ട് ഇപ്പൊ ഒറ്റക്ക് ഓടിക്കാൻ ഉണ്ട്... പിള്ളേർക്ക് ഒറ്റക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്.... ഇവളും കൂടി അതിൽ ഉണ്ടായാൽ നമ്മുടെ ഗ്രൂപ്പ് നന്നായി വരും..
അച്ഛൻ : എടൊ...! ഇതൊക്കെ എല്ലാം ഓക്കേ.. എന്നാൽ ഇവളുടെ വീട്ടിൽ ഇനി എന്തു പറയും.. നമ്മുടെ ചെറുക്കൻ വിളിച്ചു ഇറക്കികൊണ്ട് വന്നു കല്യാണം കഴിച്ചില്ലേ ഇവളെ..?
ഗിരീഷ് അമ്മാവൻ : നമ്മുക്ക് എല്ലാർക്കും കൂടി നാളെ കാലത്തെ പോവ്വാ അങ്ങോട്ട്... ഏട്ടൻ പറഞ്ഞത് നേര ഇവളുടെ വീട്ടുകാർ ആണ് ഇതിൽ തീരുമാനം എടുക്കേണ്ടത്... അവർ നമ്മളോട് ഒന്നു മൂളിയാൽ മതി, ഇവളെ 5 പൈസ ചെലവില്ലാതെ കല്യാണം നമ്മൾ നടത്തി അങ്ങ് കൊടുക്കും...!!!
വേണു അമ്മാവൻ : അതെ ഏട്ടാ.. മോൻറെ കല്യാണം നടത്താൻ 5 പൈസ വേണ്ട നമ്മുക്ക്... അവരുടെ സ്വത്തും വേണ്ട... നമ്മുടെ വീട്ടിൽ സമ്പത്തിന് ഒരു കുറവും ഇല്ല...!
അമ്മ : എന്നാലും ഇതെല്ലാം നിങ്ങൾ... ഒന്നുകൂടി ആലോചിച്ചു പോരെ...
അച്ഛൻ : ഇതിൽ കൂടുതൽ തീരുമാനമില്ല.... ഇവരുടെ കല്യാണം നമ്മൾ അങ്ങ് നടത്തി കൊടുക്കും... പിന്നെ നമ്മുക്ക് നാളെ അവിടെ വരെ പോണം.. മോനെ ദീപക്കെ അവളെ വേഗം വീട്ടിൽ കൊണ്ട് വിട്... നാളെ കാലത്തു അവളുടെ വീട്ടുകാർ ആയി നമ്മുക്ക് സംസാരിക്കാം...
ഞാൻ : അച്ഛാ വർഷ ഇന്ന് എന്റെ കൂടെ ആണേ നിക്കുന്നത്...
അച്ഛൻ : അതെല്ലാം മോളുടെ ഇഷ്ടം.... എനിക്ക് വർഷയോടു കൊറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ട്....
അങ്ങനെ അമ്മാവമാർ നാളെ വരാം എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി...! അങ്ങനെ ഞാനും വർഷയും എന്റെ റൂമിൽ പോയി.....!
ഞാൻ : എന്തുവാടി സംഭവിച്ചേ...? നമ്മൾ ഇപ്പൊ റിലേറ്റീവ്സ് ആയോ 🤭🤭🤭..?
പെട്ടന്ന് വർഷ എന്നെ കെട്ടിപിടിച്ചു...
വർഷ : ഇനി നമ്മൾ ഒക്കെ ബന്ധുക്കൾ ആണ് ട്ടോ
💬 Comments
View all comments