Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
പോയി നോക്കാം...
ഞങ്ങൾ വീടിന്റെ അകത്തു കേറിയപ്പോൾ... അവിടെ കണ്ട് ഞാനും വർഷയും ഒരുപോലെ ഞെട്ടി...!!!!
വർഷ : ചേച്ചി....!!!!!!
അവിടെ അപ്പോൾ ഒരു പിൻ ഡ്രോപ്പ് സൈലെൻസ്.....
വർഷയുടെ ചേച്ചിയും എന്റെ ചേട്ടനും കൂടി രജിസ്റ്റർ മാര്യേജ് ചെയ്തു...! മൊത്തം വീട്ടുകാരും ഞെട്ടി ഇരിക്കുകയാണ്...!!
എന്റെ അച്ഛൻ വർഷയുടെ നേരെ നോക്കി...എന്നിട്ട് ചോദിച്ചു..
അച്ഛൻ : മോൾ ആരാ.. ഈ നിക്കുന്നത് മോളുടെ ചേച്ചിയാണോ..?
വർഷ : അതെ ഇതെന്റെ ചേച്ചിയാ... എന്താ അങ്കിൾ പറ്റിയത്...?
എന്റെ അമ്മ വർഷയുടെ അടുത്ത് ഇരുന്നു... പറഞ്ഞു..
അമ്മ : മോളെ ഒന്നും തോന്നരുത്.. എന്റെ മോൻ മോളുടെ ചേച്ചിയുടെ കഴുത്തിൽ ഇന്ന് താലി കെട്ടി.....
ഇതെല്ലാം കേട്ട് ഞാനും വർഷയും ഷോക്ക് അടിച്ച പോലെ ആയി... ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല....!
അപ്പോൾ വർഷയുടെ ചേച്ചി കരഞ്ഞു കൊണ്ട് വർഷയെ വന്നു കെട്ടിപിടിച്ചു..
വർഷ : ചേച്ചി.. എന്താ ഇതു.. എന്താ എന്നോട് ഒന്നും പറയാഞ്ഞേ.. വീട്ടിൽ ലേറ്റ് ആവും എന്നു പറഞ്ഞത് ഇതാണോ കാരണം...! എന്നെ വിശ്വാസമില്ലേ ചേച്ചിക്ക്.. ഞാൻ ഒന്നിനും കൊള്ളില്ലാത്ത അനിയത്തി ആണോ മായേച്ചി 😭😭...
വർഷ കരഞ്ഞു...
മായ (വർഷയുടെ ചേച്ചി): എനിക്ക് പറ്റി പോയെടാ.... എനിക്ക് പേടിയായിരുന്നു... എന്റെ മനസ്സിൽ ഇവൻ മാത്രേ ഉണ്ടായുള്ളൂ.... നമ്മുടെ അച്ഛൻ ഇനി എന്നെ വേറെ ആളെ കൊണ്ട് കല്യാണം കഴിപ്പിക്കും മുമ്പ് എനിക്ക് എന്റെ മനസ്സിൽ ഉള്ള പുരുഷന്റെ കൂടെ ജീവിക്കാൻ നീ എന്നെ അനുവദിക്കണം 😭😭😭... നിന്നെ വിഷമിപ്പിക്കാൻ ചേച്ചി ഒന്നും ചെയ്യില്ല
💬 Comments
View all comments