Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]
ആഴ്ന്ന മുറിവിൽ നീറ്റലനുഭവപ്പെട്ടു.
Anu: അയ്യയ്യോ ഇതെന്താ ഈ കാണുന്നെ? ചോര പൊടിച്ചു നിൽക്കുന്ന മുറിവ് കണ്ടതും അവളുടെ കണ്ണു നിറഞ്ഞു. കൂടുതൽ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലാതിരുന്ന ഞാൻ തോളിൽ അവൾ കടിച്ച വശം നോക്കാൻ മെനക്കെട്ടില്ല വയറിലെ മുറിവിനേക്കാളെന്തുകൊണ്ടും വലുത് തോളിലുണ്ട് എന്നെനിക്കു വേദനയിൽ നിന്നും മനസ്സിലായിരുന്നു.
നിനക്ക് ബാക്കി അറിയണ്ടേ? പെട്ടന്നുതന്നെ അവളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു ഞാൻ ചോദിച്ചു.
അവളത് കേട്ടതായി തോന്നിയില്ല അവളുടെ ശ്രെദ്ധ മുഴുവൻ എന്റെ മേൽ അവളുടെ നഖം കൊണ്ടുണ്ടാക്കിയ മുറിവിലായിരുന്നു.
ഡീ പോത്തേ…… നീയേത് ലോകത്താ???
പെട്ടെന്ന് അവൾ ഞെട്ടികൊണ്ടെന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ ചെറുതെങ്കിലും പക്ഷെ നീളമുള്ള കണ്ണുകളാണ് സാധാരണ പെൺകുട്ടികളെ പോലെ അവൾ കണ്മഷിയല്ല എഴുതാറുള്ളത് പകരം സുറുമയാണ് അതവളുടെ കണ്ണുകൾക്ക് ഒരു പ്രേത്യേക ഭംഗിയാണ് നൽകുന്നത്.
എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ടവൾ പതിയെയൊന്നു മൂളി.. പറഞ്ഞോ എന്ന രീതിയിൽ.
വീണ്ടുമെന്റെ മനസ് ഭൂതകാലത്തെ തിരഞ്ഞു തുടങ്ങി.
സൂരജിന്റെ ഫ്ലാറ്റിലെത്തിയപ്പോഴും എന്റെ മനസ് തീർത്തും അന്ന്കിട്ടിയ ഷോക്കിൽ നിന്നും മോചിതനായിരുന്നില്ല. അവളെ എന്നെക്കൊണ്ട് കഴിയാവുന്ന രീതിയിൽ ഞാൻ പ്രണയിച്ചിരുന്നു അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടത്തുന്നതിന് വേണ്ടി ഞാൻ മുൻപൊരിക്കലും ഒന്നിലും കാണിക്കാത്തത്ര ആത്മാർത്ഥതയോടെ പരിശ്രമിച്ചിരുന്നു ഒരു കാര്യത്തിലൊഴിച്ച് സെക്സ്… അതൊരിക്കലും എനിക്ക് കഴിവില്ലാഞ്ഞിട്ടോ താല്പര്യമില്ലാഞ്ഞിട്ടോ ആയിരുന്നില്ല മറിച് അവളെ കേവലമൊരു മാംസപിണ്ഡമായി കാണുന്നതിന് എനിക്ക് കഴിയാതിരുന്നത്കൊണ്ടാണ്. ഓരോന്നോർത്തു ഒന്നും മിണ്ടാതെ റൂമിലെ സോഫയിലിരുന്ന എന്നെയും കൊണ്ടവന്മാർ ഒരു ട്രിപ്പ് പോകാനുള്ള പ്ലാനിട്ടു എങ്ങോട്ട് എത്ര നാൾ എന്നൊന്നും ആരും ചോദിച്ചില്ല ആരും പറഞ്ഞുമില്ല. അവന്മാർ തന്നെ
💬 Comments
View all comments