0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
പറയാനുള്ളത് മുഴുവൻ വിശദീകരിച്ചു പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് കഴിയുന്നത്രേം പറയണം അതാണതിന്റെ ശെരി, ബാക്കിയുള്ളത് മുന്നോട്ടുള്ള ജീവിതത്തിൽ എനിക്ക് അവളോടെല്ലാം പറയാനുള്ള മനശക്തി വരുമ്പോൾ അറിയിക്കാം. ബസിൽ കയറി വഴിക്കാഴ്ചകളിൽ കണ്ണും നട്ടിരിക്കുമ്പോഴും മനസ് മറ്റെവിടെയൊക്കെയോ ആയിരുന്നു. ഓരോന്നാലോചിച്ചു വണ്ടിയിലിരുന്നു സ്ഥലമെത്തിയതറിഞ്ഞില്ല. കണ്ടക്ടർ വിളിച്ചുപറയുന്നത് കേട്ടപ്പോഴാണ് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞത്. ചേട്ടാ വണ്ടി വിടല്ലേ ആളിറങ്ങണം ഞാൻ ഞെട്ടിപ്പിടഞ്ഞെണീറ്റുകൊണ്ട് വിളിച്ചു പറഞ്ഞു ചാടിയിറങ്ങി. അവൾ പറഞ്ഞതിനും പതിനഞ്ചു മിനുട്ട് മുൻപേ തന്നെ ഞാൻ എത്തി ഗേറ്റിനു മുന്നിലുള്ള ബേക്കറിയുടെ മുന്നിൽതന്നെ നില്പുറപ്പിച്ചു. എന്തായാലും അധികം കാത്തു നിൽക്കുന്നതിനു മുന്നേ തന്നെ അവളെത്തി. ഞങ്ങൾ ഞങളുടെ സ്ഥിരം സ്ഥലത്തേക്ക് വിട്ടു. കടലിലേക്കു നീണ്ടു കിടക്കുന്ന പുലിമുട്ടിലൂടെ അവളുടെ കയ്യുംപിടിച്ചു ഞാൻ നടന്നു അവിടെയൊരു പാറയുടെ മുകളിൽ പടിഞ്ഞാറ് അറബിക്കടലിന്റെ അനന്തതയിലേക്ക് നോക്കി ഞങ്ങളിരുന്നു. Anu: പിന്നെ??? കണ്ണുകളിലാകാംഷ നിറച്ചവളെന്നോട് ചോദിച്ചു. Me: ഓഹ് കഥ കേൾക്കാൻ എന്തൊരു കൊതിയാ??? അതും സ്വന്തം കാമുകന്റെ ചീഞ്ഞ പാസ്റ്റ്. Anu: എന്നാലെനിക്ക് കേൾക്കണ്ട തന്റെ ഒണക്ക പാസ്റ്റ്. പാവോല്ലേ ഒരു കുമ്പസാരം നടത്തി ഉള്ളിലുള്ള സങ്കടോം ദേഷ്യമൊക്കെ മാറിക്കോട്ടെയെന്നു വിചാരിച്ചൊരവസരം തന്നപ്പോ യെന്നെ കളിയാക്കുന്നോ ദുഷ്ടാ… അതു പറഞ്ഞു തീർന്നതും എന്റെ വയറിന്റെ സൈഡിൽ അവളുടെ കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി അതോടൊപ്പം തന്നെയെന്റെ വലതു തോളിൽ അവളുടെ പല്ലുകളും. Me: ആഹ്…. യെടീ മൈ….. വിടെടി നോവുന്നു….. വായിൽ വന്ന തെറി പാതി മുറിച്ചുകൊണ്ടവളെ ഞാൻ പിടിച്ചു മാറ്റി. മുറിവ് വല്ലതും പറ്റിയോയെന്നറിയാൻ ഷർട്ട് ഞാൻ വലിച്ചു പൊക്കിയതും ഉപ്പുകാറ്റടിച്ചു നഖം

💬 Comments

View all comments