0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
തന്നിൽ കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഒന്നുമില്ലേലും തന്റേതായുള്ള കാര്യങ്ങളൊക്കെ മറ്റൊരാളെ ആശ്രയിക്കാതെ ചെയ്യാൻ കഴിയുന്നുണ്ട്. ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ഒന്നു നടക്കാനിറങ്ങി അമ്മ ഉച്ചമയക്കത്തിലാണ് പെങ്ങൾ ക്ലാസ്സിലും അമ്മാ ഞാനൊന്നു പുറത്തേക്കു പോവാ. ഒന്നു രണ്ടു പേരെ കാണാനുണ്ട് ചാരിയിട്ടിരുന്ന വാതിൽ തുറന്നമ്മയോട് പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ ഞാനിറങ്ങി. മുറ്റത്തെ പൈപ്പിൽ നിന്നൊരു കുമ്പിൾ വെള്ളമെടുത്തു ഞാൻ മുഖത്തേക്കൊഴിച്ചു നന്നായൊന്നു കഴുകി, വർക്കിങ്ഡേ ആയതോണ്ട് ചുറ്റുവട്ടത്തെ കൂട്ടുകാരാരും അവിടെങ്ങുമില്ല എല്ലാവരും ക്ലാസും ജോലിയുമൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും ആറുമണിയൊക്കെയാവും. വീട്ടിൽനിന്നും പടിഞ്ഞാറോട്ടുള്ള നടവഴിയെ ഞാൻ മൈതാനം ലക്ഷ്യമാക്കി നടന്നു. മാർച്ച്‌ മാസത്തിലെ ഉച്ചവെയിൽ നല്ല ചൂടുണ്ട്. ഗ്രൗണ്ടിലെ പഞ്ചാരമണലിൽ വെയിലടിച്ചിട്ട് അങ്ങോട്ട്‌ നോക്കാൻ കൂടി കഴിയാത്തത്ര തിളക്കമാണ്. മൈതാനം ഉച്ചമയക്കത്തിലാണ് കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ ഇപ്പൊ കാണുന്ന ശാന്തതയുണ്ടവില്ലിവിടെ യുദ്ധസമാനമായ ഒരന്തരീക്ഷമാകും. പിന്നെ വാശിയും കളിയാക്കലും
ആക്രോശങ്ങളുമൊക്കെയായി ഒരു വല്ലാത്തൊരു മൂഡ് ആണ്. ഗ്രൗണ്ട് മിക്കവാറും തരിശാണ് എന്നാൽ കളി എത്താത്ത ചില വശങ്ങളിൽ കറുകപ്പുല്ലു വളർന്നുനിക്കുന്നുണ്ട്. ഗ്രൗണ്ടിലെ മാവിൻചോട്ടിൽ ഇരുന്നുകൊണ്ട് ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു, എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു ഈ മൈതാനം സാക്ഷിയായത് പോലെ മറ്റൊന്നും സാക്ഷിയായിട്ടില്ല. എപ്പോഴൊക്കെ മനസ്സ് കലുഷിതമാകുന്നോ അതിനൊക്കെ ഒരാശ്വാസം കിട്ടുന്നത് ഇവിടെ വന്നിരിക്കുമ്പോഴാണ് പതിയെ ഒരു സിഗരറ്റ് വലിച്ചു തീർത്തതിനു ശേഷം എഴുന്നേറ്റു നടന്നു തുടങ്ങി, ഗ്രൗണ്ടും പിന്നിട്ടു ഞാൻ ബസ് സ്റ്റോപ്പിലേക്ക്. ഇനിയെന്തായാലും അനുജയെ കാണാൻ പോണം, ഒരഞ്ചു മിനിറ്റോളം നടക്കാനുള്ള ദൂരമുണ്ട് ബസ്റ്റോപ്പിലേക്ക്. മണി മൂന്നരയാകുന്നതേയുള്ളു എന്തായാലും ഒരുമണിക്കൂറുണ്ട് എന്നത്തേയുംപോലെ താമസിച്ചു എന്നൊരു പരാതി ഇത്തവണയുണ്ടാകില്ല.

💬 Comments

View all comments