0%

Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]

Author : chekuthaan Read All Parts 283
കുഴപ്പങ്ങളൊന്നുമില്ലാതെ ഞങ്ങൾ തിരിച്ചു സൂരജിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. അത്രെയും നേരം തോന്നിയ പിരിമുറുക്കങ്ങൾക് അയവുവന്നതുകൊണ്ട് ഞാൻ അവന്മാരോട് സംസാരിച്ചുകൊണ്ട് സൂരജിന്റെ ഫ്ലാറ്റിലേക്ക് വണ്ടിയോടിച്ചുകൊണ്ടിരുന്നു. ***************************************************** ആഹ്……. ഹൂ…. ഓരോന്നാലോചിച്ചു നിന്ന് സിഗരറ്റ് തീർന്നത് അറിഞ്ഞില്ല, എരിഞ്ഞു തീരാറായ സിഗരറ്റ് കയ്യിലൊരു ചുംബനം തന്നപ്പോഴാണ് അവനുണർന്നത്. എല്ലാമിന്നലേ കഴിഞ്ഞതുപോലെയുണ്ട്. അന്ന് റിയയെ അവിടെ വച്ചു കണ്ടത് വരെയുള്ള കാര്യങ്ങൾ അവൾക്കറിയാം ബാക്കി നടന്നതുകൂടെ പറയണോ? എന്തായാലും നാളെയവളെ കാണുമല്ലോ അവൾ അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ എന്തായാലും പറയേണ്ടി വരും, അല്ലെങ്കിൽ മറച്ചുപിടിക്കുന്ന ഓരോ കളവിനും പിന്നീട് വലിയ വില നല്കേണ്ടിവന്നേക്കാം. പക്ഷേ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരുത്തിയെ തന്റെ വാശി തീർക്കുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് അറിഞ്ഞാൽ അവളെപ്പോലെ എന്നല്ല ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിച്ചു തരില്ല അത്‌ എത്ര ന്യായീകരിക്കാൻ ശ്രെമിച്ചാലും അവളുടെ മനസ്സിലെ കരടിനെ എടുത്തുകളയാൻ കഴിയില്ല. ബെഡിലേക്ക് ഇരുന്നുകൊണ്ടവൻ ഒന്നുകൂടി തന്റെ തീരുമാനമുറപ്പിച്ചു. നാളെ ഇതൊക്കെ പറഞ്ഞുതുടങ്ങുമ്പോൾ അവളുടെ മുഖഭാവം നോക്കാം എന്നിട്ട് കുറച്ചു ഇന്റെൻസീവ് ആയിട്ടുള്ളതൊക്കെ പറയണോ വേണ്ടേയെന്നു ആലോചിക്കാം. അതെ അതു മതി. അല്ലാതെ അവളെ പോലുള്ള ഒരു പെണ്ണിനെ തന്റെ ഭൂതകാലത്തിലെ വിവരക്കേട്കൊണ്ടുണ്ടാക്കിയ തെറ്റുകളുടെ പേരിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ മാത്രം മണ്ടനല്ല ഞാൻ. ബെഡിലേക്ക് ചെരിഞ്ഞവൻ കണ്ണുകളടച്ചു. പിറ്റേന്നുച്ചവരെ വളരെ പ്രേത്യേകിച്ചു മാറ്റങ്ങളൊന്നുമില്ലാതെ പോയി, രാവിലെ തന്നെ എണീറ്റ് ഫ്രഷായി റൂമും ബെഡും ഒക്കെ വൃത്തിയാക്കി തുണികളും അലക്കി ഒരു കുളിയും കഴിഞ്ഞു. ഇതൊക്കെ ജയിലിലെ ശീലങ്ങളാണ് അവിടെ എല്ലാത്തിനും ഓരോ സമയമുണ്ട് ആ സമയത്ത് ചെയ്യേണ്ടതെല്ലാം ചെയ്തോളണം. അവിടുത്തെ ചിട്ടയായ ജീവിതം

💬 Comments

View all comments