Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]
എല്ലാത്തിനും ഒരു ലിമിറ്റ് ആവശ്യമാണ് മാത്രമല്ല ഓരോന്നിനും അതിന്റെതായ സമയമുണ്ട്, നമ്മളിപ്പോ ചെയ്യുന്നതൊക്കെ ഒരു പത്തുകൊല്ലം കഴിഞ്ഞു റിക്രിയേറ്റ് ചെയ്യാൻ നോക്കിയിട്ട് കാര്യമുണ്ടോ? അതാണ് ജീവിതം. ഇന്നിപ്പോ ഞാൻ ഇതൊക്കെ വലിച്ചു കയറ്റുന്നുണ്ടെങ്കിലും ഈ കോഴ്സ് കഴിഞ്ഞ് ഇതൊന്നും ഞാൻ തൊട്ട് പോലും നോക്കില്ല. എനിക്ക് ഏട്ടന്റെ പോലെ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നെയോർത്തു എന്നെ അറിയുന്നവരെല്ലാം അഭിമാനിക്കുന്ന ഒരു ലെവലിൽ എത്തണം. എന്റെ ഹീറോ എന്റേട്ടനാണ്. എന്റെടത്തിയെ കണ്ടിട്ടില്ലേടാ ചേച്ചിയമ്മ എന്നു ഞാൻ വിളിക്കുന്ന ഏട്ടത്തി, ഏട്ടന്റെ നെഞ്ച് പൊടിഞ്ഞുള്ള കരച്ചിൽ കണ്ടു ദൈവം അവനു വേണ്ടി മാത്രമല്ല ഞങ്ങളുടെ കുടുംബത്തിന് തന്ന ദേവതയാ അവര്. ഇപ്പൊ നീ കരഞ്ഞോ നെഞ്ചു പൊട്ടി കരഞ്ഞോ പക്ഷെ ആ കണ്ണീരിൽ നിന്റെ വേദനയും ദേഷ്യവും ഒഴുക്കികളഞ്ഞു അവളെ നീ ഒഴിവാക്കെടാ. നമ്മുടെ ജീവിതത്തോളം വിലയില്ല ഒരു പകയ്ക്കും പ്രതികാരത്തിനും.
ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തിയ ആഷിയൂടെ കണ്ണിലെ നീർതിളക്കം അവൻ പറഞ്ഞത് അത്രയും തന്നെ അവന്റെ ഉള്ളിൽ തട്ടി തന്നെയായിരുന്നു എന്നതിന് തെളിവായിരുന്നു. അവന്റെ വാക്കുകൾ എനിക്ക് പകർന്നുതന്ന ആത്മവിശ്വാസം ചെറുതെങ്കിലും എന്റെ എന്റെ മനസിനെ ശാന്തമാക്കി- ചിന്തിച്ചൊരു തീരുമാമെടുക്കാനുള്ളൊരു അവസ്ഥയിലേക്ക് എത്തിച്ചു.
Me: ഇല്ലെടാ……. ചെറുതെങ്കിലും അവൾ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന ഒരു സമ്മാനം കൊടുക്കണം എനിക്ക്. അത് എന്റെയൊരു സമാധാനത്തിന്. അല്ലെങ്കിൽ എനിക്ക് എന്നും അതൊരു തോൽവിയായിരുന്നു എന്നൊരു തോന്നൽ വരും ജയിക്കാനല്ലെങ്കിലും ഒരു സമനിലയെങ്കിലും വേണ്ടേ? അല്ലതെങ്ങനെയാ??അതിനാരും മറുപടി പറഞ്ഞില്ല എന്തായാലും മനസൊന്നു ശാന്തമായതോടെ ഞാൻ വീണ്ടും വണ്ടി മുന്നോട്ടെടുത്തു ഇത്തവണ വലിയ
💬 Comments
View all comments