Chapter Title : ഓർമചെപ്പ് 7 [ചെകുത്താന്‍]
വരാറില്ലാ, പറഞ്ഞു പറഞ്ഞു മടുത്തതുകൊണ്ടു വീട്ടിലും അതത്ര കാര്യമല്ല. പക്ഷേ ഒരു ദിവസം രാത്രി ചാവാൻ വേണ്ടി റെയിൽവേ ട്രാക്കിൽ കയറി നിന്ന അവനെ രാത്രി-പെട്രോളിങ്ങിനിടെ കണ്ടെത്തിയ അദ്ദേഹം, അതിൽനിന്ന് പിന്തിരിപ്പിച്ചു.അവന്റെ മരണം ഞങ്ങളെ എങ്ങനെ ബാധിക്കുമെന്നത് അവനു മനസിലാക്കി കൊടുക്കാൻ അപകടമരണം സംഭവിച്ച ഒരു പയ്യന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് അയാളുടെ അച്ഛൻ ഏറ്റുവാങ്ങുന്നത് കാണിച്ചുകൊടുത്തു. ഇന്നലെ നിന്നേ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ നിന്റെ അച്ഛനും അമ്മയും ഇതുപോലെ നിക്കേണ്ടിവന്നേനെ, നിന്റെ അമ്മ ചിലപ്പോൾ ചങ്കുതകർന്ന് ഇല്ലാതെയായി എന്നു വരാം കാരണം അമ്മമാർ അങ്ങനെയാണ് തന്റെ കുഞ്ഞിന്റെ വിരലിലൊരു മുറിവ് വന്നാൽ തന്നെ പിടയുന്ന മനസാണവരുടെ.. നിന്റെ വിഷമങ്ങൾ എന്തുതന്നെയായാലും നമ്മുടെ അമ്മയുടെ മടിത്തട്ടിൽ കിട്ടാത്ത സമാധാനം ഒരിക്കലും മരണത്തിൽനിന്നും നിനക്ക് കിട്ടാൻ പോകുന്നില്ല. നിന്റെ തീരുമാനത്തിന് പുറകിൽ എന്താണ് കാരണം എന്നെനിക്കറിയില്ല പക്ഷെ എന്ത് തന്നെയായാലും നിന്റെ ജീവിതത്തെക്കാളും നിന്റെ കുടുംബത്തിന്റെ സന്തോഷത്തേക്കാളും വലുതല്ല ഒന്നും.
അദ്ദേഹത്തിന്റെ വാക്കുകൾ അവനു ശെരിക്കും വരം കിട്ടിയത് പോലെയായിരുന്നു അന്ന് അവനോട് സംസാരിച്ചവന്റെ പ്രശ്നങ്ങൾ മനസിലാക്കി പിറ്റേന്ന് പോലീസ് വീട്ടിൽ കൊണ്ടുവന്നു വിടുമ്പോൾ എന്റേട്ടന്റെ രണ്ടാം ജന്മമായിരുന്നു അവിടുന്ന് കെട്ടിപ്പൊക്കിയതാ പുള്ളി ഇന്ന് കാണുന്ന ബിസിനസും സ്റ്റാറ്റസും എല്ലാം. പണ്ട് കഞ്ചാവടിച്ചു തലതെറിച്ചു നടന്ന അനന്തുവിന്റെ അനിയൻ ആയിട്ട് കണ്ടിരുന്ന എന്നെ ഇന്ന് ആളുകൾ ഏട്ടനോടുള്ള ബഹുമാനത്തോടെ അത് അനന്തുവിന്റെ അനിയൻ ആണ് എന്ന് പറയുന്നത് കേട്ട് ഞാനും തീരുമാനിച്ചതാണ് ഏട്ടനെപ്പോലെയാവാൻ, എടാ എല്ലാം വേണം പ്രണയവും വിരഹവും ലഹരിയും സൗഹൃദവും തലവഴിത്തരവും എല്ലാം ജീവിതത്തിൽ വേണം പക്ഷെ
💬 Comments
View all comments