0%

Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]

Author : Kambikathakal Read All Parts 398

മറ്റോ ആണെന്നാണ് കിരൺ ഡോക്ടർ പറഞ്ഞത്. തലയിൽ 10 സ്റ്റിച് ഉണ്ട് നെറ്റിയിൽ 3 ഉം. പിന്നെ മെമ്മറിടെ കാര്യം എങ്ങനാണ് എന്ന് ബോധം വന്നാലേ പറയാൻ പറ്റു." പൂജ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു. എല്ലാവർക്കും കൊടുക്കേണ്ട മരുന്നിന്റെയും ഇൻജെക്ഷന്റെയും ലിസ്റ്റും മറ്റും അവൾക്ക് കൈമാറി. "എന്നാ പിന്നെ നീ പൊക്കോ. ഇന്ന്‌ നെറ്റും ഞാൻ എടുത്തോളാം നീ നാളെ രാവിലെ വന്നാൽ മതി." മിഴി അവളെ യാത്രയാക്കി.

പൂജ പോയതും, മിഴി എല്ലാ റൂമിലും കയറി പരിചയപ്പെട്ടു. മുൻപ് അവിടെ ഉണ്ടായിരുന്ന രോഗികൾളോട് അവൾ പരിചയം പുതുക്കി. കൂടെ ഒബ്സെർവഷൻ റൂമിലും പോയി നോക്കി. ബോധം വീണിട്ടില്ല. അവൾ അവിടെ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ഒക്കെ എടുത്ത് നോക്കി, മരുന്ന് കൊടുക്കേണ്ട സമയവും മറ്റും നോട്ട് ചെയ്ത് പുറത്തിറങ്ങി.

കൂടെ ഡ്യൂട്ടി ഉള്ള ശിവാനി എത്തിയിട്ടില്ല. അവൾ വന്നിട്ട് വേണം അവളെ ഇത് ഏല്പിച്ചു ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ. ഇന്നലെ രാത്രിയും പട്ടിണി ആണ്. ഡോക്ടർ റൗണ്ട്സിനു വരാൻ ടൈം ആവുന്നു. അങ്ങനെ ഓരോന്ന് ഓർത്ത് നിന്നപ്പോഴേക്കും ശിവാനി എത്തി. "സോറി.. സോറി.. സോറി...ക്യാന്റീനിൽ നല്ല തിരക്കായിരുന്നു അതാ ലേറ്റ് ആയെ. നീ എപ്പോ എത്തി?" ഒറ്റ ശ്വാസത്തിൽ അവൾ അത്രെയും ചോദിച്ചു നിർത്തി. "എന്റെ ശിവ... കഥയൊക്കെ ഞാൻ വന്നിട്ട് പറയാം. വിശന്നിട്ടു വയ്യ. ദേ നീ ഇതൊക്കെ ഒന്നെടുത്തു വെയ്ക് അപ്പോഴേക്കും ഞാൻ ഓടി പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. ഡോക്ടർ വരാൻ സമയം ആയി." "ആഹ് എന്നാ പോയിട്ട് വാ

💬 Comments

View all comments