Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
ഇത് ഞാൻ എടുത്തു വെയ്ക്കാം." മിഴിയെ പറഞ്ഞു വിട്ടിട്ട് ശിവാനി മരുന്നെല്ലാം എടുത്ത് വെയ്ക്കാൻ തുടങ്ങി.
അല്പം കഴിഞ്ഞതും ഡോക്ടർ മേത്തയുടെ കാർ വരുന്നത് ശിവാനി കണ്ടു. അവൾ വേഗം തന്നെ പോയി ഡോക്ടറുടെ റൂം സെറ്റ് ചെയ്തു. ഇതിനിടയിൽ ഡോക്ടർ മേത്ത റൂമിൽ എത്തിയിരുന്നു, "ഗുഡ്മോർണിംഗ് ഡോക്ടർ.. " "ഗുഡ്മോർണിംഗ് ശിവാനി, ഇന്ന് രോഗികൾ കുറവാണല്ലോ, നല്ല കാര്യം." അവൾ അവിടെ നിന്നിരുന്ന രോഗികളെ ഒന്നൊന്നായി അകത്തേക്ക് കയറ്റി വിട്ടു. അധികം രോഗികൾ ഇല്ലായിരുന്നു ഒരു മണിക്കൂർ കൊണ്ട് തന്നെ കൺസൾട്ടേഷൻ കഴിഞ്ഞു.
"ആഹ് ശിവാനി, ഇനി ആരെങ്കിലും ഉണ്ടോ പുറത്ത്?" "ഇല്ല ഡോക്ടർ. കഴിഞ്ഞു." "ഓക്കേ... എന്നാൽ റൗണ്ട്സിനു റെഡി ആയിക്കോളൂ, സമയം കളയണ്ട. വേറെ ആരാ ഉള്ളത്?" "മിഴി ജോയിൻ ചെയ്തിട്ടുണ്ട് ഡോക്ടർ." "ഓ.. മിഴി എത്തിയോ. ഓക്കേ അയാളോടും പറഞ്ഞേക്ക്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അപ്പോഴേക്കും നിങ്ങൾ റെഡി ആവാൻ നോക്ക്." "ഓക്കേ ഡോക്ടർ..."
"മിഴി എല്ലാം റെഡി അല്ലേ, ഡോക്ടർ ഇപ്പൊ വരും." "ആഹ് റെഡി റെഡി..." അപ്പോഴേക്കും ഡോക്ടർ എത്തിയിരുന്നു. "ഹായ് മിഴി... ഹൗ ആർ യു?" "ഫൈൻ ഡോക്ടർ, ഹൗ ആർ യു?" "ആം ഗുഡ്...എല്ലാം റെഡി അല്ലേ? ഷാൾ വി ഗോ?" "യെസ് ഡോക്ടർ. പോകാം." ഓരോ റൂമിലും അവർ കയറി ഇറങ്ങി. ഡോക്ടർ പറയുന്ന കാര്യങ്ങൾ നോട്ട് ചെയ്ത് എടുക്കാൻ അവർ മറന്നില്ല. റൂം എല്ലാം വിസിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ ഒരു മണിക്കൂറിനു മുകളിൽ ആയി. "ആഹ് ശിവാനി, ആ
💬 Comments
View all comments