Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
ഇവരോടും ചോദിക്ക്." ഡോക്ടർ പൂജയോട് മഹീന്ദറിനെയും ചോട്ടുവിനെയും നോക്കി പറഞ്ഞിട്ട് അകത്തേക്ക് പോയി.
"ആഹ് മേത്ത... ഹിസ് ഗ്രൂപ്പ് ഈസ് ബി നെഗറ്റീവ്. നമ്മുടെ കയ്യിൽ 4 യൂണിറ്റ് സ്റ്റോക്ക് ഉണ്ട്, രണ്ടെണ്ണം കൂടി അറേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും നമ്മുടെ കയ്യിൽ ഉള്ളത് ഉടനെ തന്നെ കൊടുക്കാൻ തുടങ്ങാം. പിന്നെ പോലീസിൽ ഞാൻ ഇൻഫോം ചെയ്തിട്ടുണ്ട് അവർ ഉടനെ എത്തും." "ഓക്കേ പോൾ..." ഡോക്ടർ മേത്ത അയാളുടെ തലയിലെ മുറിവ് സ്റ്റിച് ചെയ്ത്കൊണ്ട് തന്നെ മറുപടി പറഞ്ഞു.
പിന്നീട് എല്ലാം വേഗത്തിൽ തന്നെ നടന്നു. അതിനിടയിൽ പോലീസ് വന്നു മഹീന്ദറിനോടും ചോട്ടുവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴേക്കും ഡോക്ടർസ് രണ്ട് പേരും വെളിയിൽ വന്നു. "ഹായ് ഡോക്ടർ... ഐ ആം നിതീഷ് റാവു, ഇവിടുത്തെ എസ് ഐ ആണ്. ഡോക്ടർ പോൾ?" അയാൾ അവരെ രണ്ട് പേരെയും നോക്കി ചോദിച്ചു. "ഞാനാണ് പോൾ, നിങ്ങളെ ഫോൺ ചെയ്തത് ഞാൻ ആണ്. ഇത് ഡോക്ടർ കിരൺ മേത്ത, സർജൻ ആണ്." അവർ രണ്ട് പേരും അയാൾക്ക് കൈ കൊടുത്തു. "എന്താണ് ഡോക്ടർ ഇപ്പോ അയാളുടെ കണ്ടിഷൻ? എനി റിസ്ക് ഫാക്ടർ?" "കണ്ടിഷൻ ഇപ്പൊ പറയാൻ പറ്റില്ല, ഈ സമയം ഞങ്ങളെകൊണ്ട് ആവുന്നത് ഒക്കെയും ഞങ്ങൾ ചെയ്തുകഴിഞ്ഞു. ഇനിയിപ്പോ അയാൾക്ക് ബോധം വരുന്നത് വരെ കാത്തിരിക്കണം." പോൾ മറുപടി നൽകി. "ഹെവി ബ്ലഡ് ലോസ് ആയിരുന്നു. ഇപ്പോഴെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത് കൊണ്ട് മാത്രം ആണ് അയാൾ ഇപ്പോഴും ജീവിക്കുന്നത്, പിന്നെ ദേഹത്ത് ഉള്ള മുറിവുകൾ ഒക്കെ നിസ്സാരം
💬 Comments
View all comments