0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 185

കാത്തിരുന്ന അസ്ലൻന്റെ ആളുകൾ പെൺകുട്ടികളെ കംപാർട്മെന്റിൽ കാണാതെ പരിഭ്രാന്തരായി. ഒടുവിൽ അവർ ബാത്‌റൂമിൽ അബോധാവസ്ഥയിൽ കിടന്ന അവരുടെ കൂട്ടാളികളെ കണ്ടെത്തി. കഥകൾ മുഴുവൻ അവരിൽ നിന്നും അറിഞ്ഞു. എന്നാൽ ട്രെയിൻ അപ്പോഴേക്കും അവരെയും കൊണ്ട് സ്റ്റേഷൻ വിട്ടിരുന്നു.

"അസ്ലൻ ഭായ്.... പൂനെയിൽ നിന്ന് സൽമാന്റെ കാൾ ഉണ്ട്." ഒരുവൻ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ അസ്ലന് കൈമാറി. മറുതലക്കൽ നിന്നും സംസാരം നടക്കുംതോറും അസ്ലൻന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ട് കൂടെ ഉള്ളവർ ഭയന്നു. അയാളുടെ ചോര കണ്ണുകളിൽ വീണ്ടും രക്തയോട്ടം കൂടിയത് പോലെ.

അടുത്ത നിമിഷം ആ ഫോൺ നിലത്ത് ചിന്നി ചിതറി... അയാളുടെ ആ ഭാവമാറ്റം എല്ലാവരിലും ഭയം ഉളവാക്കി. അയാൾ കലിയടങ്ങാതെ ആക്രോശിച്ചുകൊണ്ട് അടുത്ത് നിന്നവന്റെ മുഖം പൊത്തി അടിച്ച് അവനെ ചുരുട്ടി എടുത്ത് ബാക്കി ഉള്ളവരുടെ ഇടയിലേക്ക് എറിഞ്ഞു.

"നിന്നെയൊക്കെ എന്തിനാടാ നായിന്റമക്കളെ ചെല്ലും ചെലവും തന്ന് ഞാൻ തീറ്റി പോറ്റുന്നത്, ഒരു കാര്യം ഏൽപ്പിച്ചാൽ അത്‌ ചെയ്യാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ ഒരുത്തനും ഈ പണിക്ക് നിക്കരുത്. ഒന്നും രണ്ടുമല്ല 74 കോടി രൂപയുടെ കൺസൈന്മെന്റ് ആണ് ഇത്. ആരെ കൊന്നിട്ടാണെങ്കിലും നാളെ വൈകുന്നേരത്തിനു ഉള്ളിൽ ആ 20 പെണ്ണുങ്ങളും കൂടെ ആ ജേർണലിസ്റ്റ് തെണ്ടിയും പിന്നെ അവന്മാർ പറഞ്ഞ ഇവരെയെല്ലാം അവരുടെ കണ്ണിന്റെ കീഴെ നിന്ന് എടുത്തോണ്ട് പോയവനെയും എനിക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ ഈ മുറിയിൽ നിക്കുന്ന ഒരുത്തന്റെ കുടുംബത്തിലും ജീവന്റെ ഒരു കണിക പോലും ശേഷിക്കാത്ത വിധത്തിൽ കരിച്ചു കളയും ഞാൻ." അസ്ലൻന്റെ ശബ്ദം അവിടെ കൂടി നിന്ന അവന്റെ കൂട്ടാളികളുടെ കാതിൽ ഒരു ഇടിമുഴക്കം പോലെ പതിഞ്ഞു.

ഒട്ടും സമയം കളയാതെ തന്നെ അവർ വണ്ടി എടുത്ത് ഇറങ്ങി. അവർ രക്ഷപെട്ടു എന്ന് പറയപ്പെടുന്ന സ്ഥലം തേടി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹോട്ടൽസ് എല്ലായിടത്തും അസ്ലൻന്റെ ശിങ്കിടികൾ പാഞ്ഞെത്തി അന്വേഷണം തുടങ്ങി. പ്രധാന പെട്ട ടോൾ ഗേറ്റുകളിൽ പോലും പോലീസ് സഹായത്തോടെ തന്നെ അവർ വലവീശി തുടങ്ങി. എന്നാൽ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടുകൊണ്ട്

💬 Comments

View all comments