Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
ആ ട്രക്കിന്റെ വീലുകൾ ഉരുണ്ടുകൊണ്ടേ ഇരുന്നു. ********************* "ഭായ് ഇവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. ഇവരൊക്കെ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് തന്നെ നാളുകൾ ആയി." "അതിനെന്താ നമുക്ക് ഏതെങ്കിലും ഹോട്ടലിൽ നിർത്തി എല്ലാവർക്കും പാർസൽ വാങ്ങാം." "അത് വേണ്ട ഭായ്... എല്ലാവർക്കും ഒന്നിച്ചു ഒരിടത്തു നിന്ന് വാങ്ങണ്ട. ആ അസ്ലന്റെ ആളുകൾ ഇപ്പൊ തിരച്ചിൽ തുടങ്ങിക്കാണും അവർ ഏതെങ്കിലും ഹോട്ടലിൽ ഒക്കെ വന്ന് അന്വേഷണം നടത്താതെ ഇരിക്കില്ല, നമ്മൾ 20 പേർക്കൊക്കെ പാർസൽ വാങ്ങിയാൽ അവർ ആ തുമ്പ് പിടിച്ചു വന്ന് കൂടായ്ക ഇല്ല. പല ഹോട്ടലിൽ കയറി പാർസൽ വാങ്ങാം ഒരു 5 എണ്ണം വീതം അപ്പൊ സംശയം തോന്നില്ല." ഹരിയുടെ ബുദ്ധി പ്രവർത്തിച്ചത് കണ്ട് ചോട്ടു വാ പൊളിച്ചു.
"ഞാൻ അത്രക്ക് അങ്ങ് ചിന്തിച്ചില്ല. നീ കൊള്ളാല്ലോ." മഹീന്ദർ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. "ഇനി അവന്റെ നിഴൽ പോലും ഇവരുടെ ദേഹത്ത് വീഴാൻ ഞാൻ സമ്മതിക്കില്ല ഭായ്." ഹരി പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
അധികം വൈകാതെ തന്നെ വഴിയിൽ കണ്ട ഒരു ഹോട്ടലിന്റെ അടുത്ത് മഹീന്ദർ വണ്ടി നിർത്തി. "ചോട്ടു.. നീ പോയി ഒരു 5 പേർക്കുള്ള ഫുഡ് ഇവിടുന്ന് വാങ്ങി വാ, ബാക്കി നമുക്ക് വേറെ ഏതെങ്കിലും ഹോട്ടലിൽ നിന്ന് വാങ്ങാം. നീ ആകുമ്പോ ആർക്കും സംശയം തോന്നില്ല" ഹരി പറഞ്ഞു. "അതിനെന്താ ഞാൻ വാങ്ങി വരാം." അവൻ അതും പറഞ്ഞ് ഹരി കൊടുത്ത പൈസയുമായി ഭക്ഷണം വാങ്ങാൻ ഇറങ്ങി.
"ഡാ.. പിന്നെ ഒരു കാര്യം, ആ ഹോട്ടലിൽ സി.സി.ടി.വി ഉണ്ടോന്ന് ഒന്ന് ശ്രദ്ധിച്ചേക്കണം. അഥവാ ഉണ്ടെങ്കിൽ നിന്റെ മുഖം അതിൽ പെടാതെ നോക്കണം. ദേ ഈ തൊപ്പി വെച്ചോ നീ." ഹരി ബാഗിൽ നിന്നും ഒരു തൊപ്പി എടുത്ത് അവനു നൽകിയതും ചോട്ടു അതും തലയിൽ വെച്ച് നടന്നകന്നു. ഹരി അപ്പോഴും ജാഗരൂകൻ ആയിരുന്നു, അവൻ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടേ ഇരുന്നു. ഒരു ആക്രമണം ഏത് നിമിഷം വേണേലും ഉണ്ടാവും. ഇതേ സമയം ജാനകി കൂടെ ഉള്ളവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു. അവളുടെ മനസ്സാന്നിദ്ധ്യം
💬 Comments
View all comments