Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]
കിഷോറിനെ അമ്പരപ്പിച്ചു. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ കണ്ടെയ്നറിനുള്ളിൽ എല്ലാവരും ശ്വാസമടക്കി പിടിച്ചാണ് ഇരുന്നത്.
അല്പം കഴിഞ്ഞതും ചോട്ടു ഫുഡ് വാങ്ങി തിരിച്ചെത്തി. "ഹരി ഭായ്, ഭായ് പറഞ്ഞത് പോലെ അവിടെ ക്യാമറ ഉണ്ടായിരുന്നു. മൂന്ന് എണ്ണം. ഒന്ന് വെളിയിലും രണ്ടെണ്ണം ഉള്ളിലും." "കൊള്ളാല്ലോ നീ, എണ്ണം വരെ കൃത്യമായി എടുത്തല്ലോ. ആർക്കും സംശയം ഒന്നും തോന്നില്ലല്ലോ അല്ലേ?" "എന്തിന്?? ഞാൻ ഭക്ഷണം വാങ്ങാൻ പോയതല്ലേ എന്നെ എന്തിനാ സംശയിക്കണേ? നമ്മൾ നമ്മളെ തന്നെ അധികം ശ്രദ്ധിച്ചാൽ ആണ് മറ്റുള്ളവരും നമ്മളെ ശ്രദ്ധിക്കുന്നത്. നമ്മൾ സ്വാഭാവികം ആയി നടന്നാൽ ആർക്കും ഒന്നും തോന്നില്ല." ചോട്ടു പറഞ്ഞത് കേട്ട് അവർ രണ്ടും ചിരിച്ചു. എന്നാൽ അവൻ പറഞ്ഞത് സത്യമാണെന്ന് അവർക്കും തോന്നി. "അല്ല ഇത് അവർക്ക് കൊടുക്കണ്ടേ?" "ഇപ്പൊ കൊടുക്കണ്ട അടുത്ത ഹോട്ടലിൽ നിന്ന് കൂടി വാങ്ങിട്ടു കൊടുക്കാം, ഭായ് വണ്ടി വിട്." അരമണിക്കൂർ കൊണ്ട് അവർ മുഴുവൻ പേർക്കുള്ള ഭക്ഷണം ഒപ്പിച്ചു. "ഭായ് വണ്ടി ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്ത് ഒന്ന് നിർത്തണം, ഞാൻ ഈ ഫുഡ് കൊണ്ട് കൊടുക്കാം അവർക്ക്. ഞാൻ ബാക്കിൽ കേറിയതും വണ്ടി വിട്ടോ അധികം നേരം ഒന്നും വഴിയിൽ നിർത്തണ്ട നമുക്ക് എത്രയും വേഗം ത്രയംബകേശ്വർ എത്തണം." *****************************
"നീ എന്തൊക്കെയാ മിഴി ഈ പറയണേ? എന്നിട്ട് അവൻ എവിടെ?" പൂജയുടെ ചോദ്യം നേരിടാൻ ആവാതെ മിഴി മുഖം കുനിച്ചു നിന്നു.
"എടി എന്താ ഉണ്ടായേ അതൊന്നു തെളിച്ചു പറ നീ ആദ്യം" അവൾ വീണ്ടും ഒച്ചയിട്ടു.
"ഇന്നലെ അമ്മ വിളിച്ചിരുന്നു, വീട് ജപ്തി ചെയ്യാൻ ആളുകൾ എത്തി. അമ്മയുടെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നുണ്ടായില്ലഡി, നാട്ടിലെ അനാഥ മന്ദിരത്തിൽ ഞാൻ വിളിച്ചു അച്ഛനോട് സഹായം ചോദിച്ചു അപ്പൊ തന്നെ, അവർ വന്ന് അമ്മയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ എത്തിയിട്ടും അമ്മ ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നു കരച്ചിൽ ആയിരുന്നു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു."
"ഇത്രേം ഒക്കെ ആയിട്ടും ഒരു മകൾ എന്ന നിലയിൽ എനിക്ക് എനിക്ക് എന്റെ അമ്മയോട് ഉള്ള കടമകൾ
💬 Comments
View all comments