0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 188

പോലും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ ഇന്നലെ. അപ്പോഴാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് വന്നത്, എന്തോ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടു സംസാരിച്ചു, പക്ഷേ അവൻ ഇറങ്ങി പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല."

"രാവിലെ നോക്കുമ്പോൾ അവന്റെ സാധനങ്ങൾ ഒന്നും തന്നെ കാണാനില്ല, പോയി കാണും എങ്ങോട്ടേലും പാവം, എനിക്ക് ഇത് എല്ലാം കൂടെ വട്ട് പിടിക്കുന്നുണ്ട് പൂജ.."

പൂജ അവളെ ചേർത്ത് പിടിച്ചു, മിഴി അവളെ ഇറുക്കി പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. കരയട്ടെ.. അങ്ങനെ എങ്കിലും കുറച്ച് ആശ്വാസം കിട്ടുവല്ലോ എന്ന് പൂജയും ഓർത്തു.

അവൾ കരഞ്ഞു തീരും വരെ പൂജ അവളെ ഒരു കുഞ്ഞിനെ എന്നപോലെ ചേർത്ത് അണച്ചു പിടിച്ചിരുന്നു.

"മിഴി... അവൻ എവിടേം പോയിട്ടുണ്ടാവില്ല, പെട്ടെന്ന് ഉള്ള ഷോക്കിൽ പോയത് ആവും നമുക്ക് മഹീന്ദർ ഭായ്യെ വിളിച്ച് നോക്കാം. പിന്നെ അമ്മ ഇപ്പൊ തൽക്കാലം അവിടെ നിക്കട്ടെ അത് തന്നെ ആണ് സേഫ്. ആ വീട് നമുക്ക് തിരിച്ചു പിടിക്കാൻ നോക്കാം എങ്ങനേലും. ബാങ്കിനോട് റിക്വസ്റ്റ് ചെയ്ത് നോക്കാം ഇൻ കേസ് അവർ ആ പ്രോപ്പർട്ടി ലേലത്തിൽ വെക്കുവാണേൽ തന്നെ കുറച്ച് ഒന്ന് ഡീലേ ആക്കാൻ."

"ഞാൻ ഉണ്ട് നിന്റെ കൂടെ എന്തിനും. ഇന്ന് ഇനി നീ ഡ്യൂട്ടിക്ക് കേറണ്ട ഞാനും ലീവ് എടുക്കാം. മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്നിട്ട് മതി ബാക്കി ഒക്കെ. നീ പോയി കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ഒരു കോഫി ഇടാം ഒന്ന് ഉഷാർ ആവട്ടെ വാ എഴുനേക്ക്." പൂജ അവളെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടിട്ട് ഫോണും എടുത്ത് അടുക്കളയിലേക്ക് നടന്നു.

അവൾ മാഹീന്ദറിന്റെയും ചോട്ടുവിന്റെയും ഫോണിലേക്ക് മാറി മാറി വിളിച്ചു, രണ്ടും സ്വിച്ചഡ് ഓഫ്‌ ആയിരുന്നു. പൂജ ഒന്ന് ചിന്തിച്ചിട്ട് അടുക്കളയിലേക്ക് പോയി കോഫി ഇടാൻ തുടങ്ങി. ************************ ഇതേ സമയം പൂനെ - മുംബൈ ഹൈവേയിൽ പിമ്പോലി എന്നൊരിടത്ത്... തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികളുടെ ശബ്ദം അസ്ലന്റെ ചിന്തകളെ

💬 Comments

View all comments