0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 189

ഇടക്കിടക്ക് മുറിച്ചുകൊണ്ടിരുന്നു.

"ട്രെയിൻ പൂനെയിൽ എത്തുമ്പോൾ അവർ അതിൽ ഇല്ല, നമ്മടെ ആൾകാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൻ കേറിയത് ലോണാവാലയിൽ നിന്നാണ്.

ലോണാവാലാക്കും പൂനെക്കും നടുവിൽ ആകെ മൂന്നു ചെറിയ സ്റ്റേഷൻ ആണ് ഉള്ളത്. മലവ്‌ലി, കാംഷെത് പിന്നെ കാൻഹി. ഇതിൽ മലവ്‌ലി നമുക്ക് ഒഴിവാക്കാം കാരണം ലോണാവാല ടു മലവ്‌ലി ഏകദേശം 20 മിനിറ്റ് ദൂരമേ ഉള്ളു.

നമ്മുടെ പിള്ളേരെ എല്ലാം ഇടിച്ചിട്ട് ബോധം ഇല്ലാതെ കിടക്കുന്ന അവരെ ഉണർത്തിയിട്ട് അവനു 20 മിനിറ്റ് കൊണ്ട് രക്ഷപെടാൻ കഴിയില്ല."

"കാംഷെത് ആണെങ്കിലും അത്പോലെ തന്നെ, എന്നാലും അത് മുഴുവനായി അങ്ങ് ഒഴിവാക്കേണ്ട. പിന്നെ ഉള്ളത് കാൻഹി. എന്റെ ഊഹം ശെരി ആണെങ്കിൽ ആ നായിന്റമക്കൾ ഇറങ്ങിയത് ഈ രണ്ട് സ്റ്റേഷന് അടുത്ത് ആവാൻ ആണ് സാധ്യത. എക്സ്പ്രസ്സ്‌ ട്രെയിനിനു അവിടെ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ എവിടേലും സ്ലോ ചെയ്തപ്പോ ആവണം രക്ഷപെട്ടത്." അസ്‌ലാൻ പക എരിയുന്ന കണ്ണോടെ പറഞ്ഞു നിർത്തി.

"പക്ഷേ ഭായ്, എങ്ങനെ? നമ്മൾ ഈ റൂട്ടിൽ ഉള്ള റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് ഒക്കെ അരിച്ചു പെറുക്കിയില്ലേ, പോരാത്തേന് സിസിടിവിയും ചെക്ക് ചെയ്തു അതിൽ ഒന്നും ഇവരുടെ പൊടി പോലും കാണാനില്ലല്ലോ." കൂട്ടത്തിൽ ഒരുവൻ ചോദിച്ച കേട്ട് അസ്ലന്റെ കണ്ണൊന്നു കുറുകി.

"ഇതിനിടയിൽ ആരോ കളിക്കുന്നുണ്ട്, ആരോ അവരെ ഒക്കെ സഹായിക്കാൻ ഉണ്ട്. എന്തായാലും ഒന്ന് ഉറപ്പാണ് അവർ എല്ലാം ഒന്നിച്ചു തന്നെ ആണ് ഇപ്പോഴും ഉള്ളത്. അത് അല്ലാരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും ഒരാൾ നമ്മുടെ കണ്ണിൽ വന്ന് പെട്ടേനെ. എന്നാൽ നമ്മൾ വൈകും തോറും ഇവർ ഇവരുടെ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ട്, അങ്ങനെ ഉണ്ടാവും മുന്നേ എല്ലാത്തിനേം പൊക്കണം."

"എന്നാലും ബസും ട്രെയിനും അല്ലാതെ ഇത്രേം പേരെ ട്രാൻസ്‌പോർട്ട് ചെയ്യാൻ അവനു എങ്ങനെ പറ്റി എന്നതാണ് എന്നെ കുഴക്കുന്ന ചോദ്യം." അസ്‌ലാൻ കണ്ണടച്ച് ആലോചിച്ചു.... സംഭവിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും അയാൾ കൂട്ടിയും കിഴിച്ചും ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കണ്ടു.

ഇതേ സമയം നിർത്തിയിട്ട അവരുടെ വണ്ടിയെ

💬 Comments

View all comments