0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 190

മറികടന്ന് ഒരു ലോറി അതിവേഗത്തിൽ മുരണ്ട്കൊണ്ട് പോയി....

അസ്ലൻ അവന്റെ ചോര കണ്ണുകൾ വലിച്ചു തുറന്നു... "യെസ്... ട്രക്ക്.. കണ്ടെയ്നർ ട്രക്കുകൾ..." അസ്ലൻ വണ്ടിയുടെ ബോണറ്റിൽ നിന്നു ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു.

"ട്രെയിനിൽ നിന്ന് ചാടിയ അവർക്ക് അത്രേം പേർക്ക് ഒന്നിച്ചു സുരക്ഷിതമായി പോകാൻ പറ്റുന്നത് ട്രക്കുകളിൽ ആണ്, അതും കണ്ടെയ്നർ ട്രക്കുകൾ." അസ്ലൻ അത് പറഞ്ഞതും കൂടി നിന്ന എല്ലാവരുടെയും മുഖം വിടർന്നു.

"പോലീസ് കണ്ട്രോൾ റൂമിൽ നമുക്ക് വേണ്ടപ്പെട്ട ആരാണ് ഉള്ളത്?" അയാൾ തന്റെ കൂട്ടാളികളോട് ചോദിച്ചു.

"ഭായ് ട്രാഫിക് എസ് ഐ നരസിംഹ... അയാൾക്ക് അവിടെ ഹോൾഡ് ഉണ്ടാവും."

"വിളിക്ക് അവനെ... ഇന്നലെ ജയന്തി ജനത കാൻഹി സ്റ്റേഷൻ കടന്നുപോയ സമയം മുതൽ ഏകദേശം ഒരു 5-6 മണിക്കൂർ നേരത്തേക്ക് മുംബൈ ഭാഗത്തേക്ക്‌ പോയ കണ്ടെയ്നർ ട്രക്കുകളുടെ ഡീറ്റെയിൽസ് എടുപ്പിക്കണം അവനെക്കൊണ്ട്."

"ഭായ്... ഒരുപക്ഷേ അവർ പൂനെ ഭാഗത്തേക്ക്‌ ആണ് പോയതെങ്കിലോ?" ഒരുവന്റെ സംശയം കേട്ട് അസ്ലൻ ഒന്ന് ചിന്തിച്ചു..

"ഇല്ല... അങ്ങനെ വരാൻ വഴി ഇല്ല, കാരണം പൂനെ സിറ്റിയിൽ കടക്കണമെങ്കിൽ അതിന് മുന്നേ ട്രക്ക് പോലീസ് എയ്ഡ് പോസ്റ്റ്‌ ക്രോസ്സ് ചെയ്യണം. അങ്ങനെ ചെയ്തിരുന്നേൽ അവർ ഇതിനകം പോലീസിന്റെ കണ്ണിൽ പെട്ടേനെ, വാർത്ത ആയേനെ, അതുവഴി നമ്മളും അറിഞ്ഞേനെ. എന്നാൽ ഇതുവരെ അങ്ങനെ ഒരു ന്യൂസ്‌ വന്നിട്ടില്ല അത്കൊണ്ട് തന്നെ ഇവർ മുംബൈ റൂട്ടിൽ ആവും പോയത്. എന്നാൽ മുംബൈലേക്ക് പോവാൻ ചാൻസ് കുറവ് ആണ്."

"ഒന്നുകിൽ മുംബൈക്ക് കുറെ മുന്നേ ഏതേലും ഒരു സ്ഥലത്ത് അല്ലെങ്കിൽ മുംബൈ എത്തുന്നതിനു മുന്നേ ഉള്ള നാസിക്ക് റൂട്ട്. ഈ രണ്ട് ഏരിയയിൽ ആണ് അവർ ഉണ്ടാവാൻ സാധ്യത. എന്നാൽ സമയം വൈകും തോറും നമ്മൾക്ക് തിരയേണ്ട ഇടത്തിന്റെ വ്യാപ്തി കൂടി വരും. അത്കൊണ്ട് എനിക്ക് എത്രെയും വേഗം ആ ഡീറ്റെയിൽസ് കിട്ടണം." അസ്ലന്റെ സ്വരം കടുത്തു.

"ഭായ് ഇത്രേം ഡീറ്റെയിൽസ് ഒറ്റ ഡേ കൊണ്ട് കിട്ടാൻ സാധ്യത ഇല്ലല്ലോ. ഇനി കിട്ടിയാൽ തന്നെ എന്താണ് നമ്മുടെ അടുത്ത നീക്കം?. ഇത്രേം ട്രക്കുകളുടെ ഇടയിൽ

💬 Comments

View all comments