0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 187

ഒന്ന് ചെക്ക് ചെയ്തിരുന്നു. അതിൽ ഒരു വീഡിയോയിൽ ഇവന്റെ മുഖം ശെരിക്കും കാണാം. അത് കണ്ടപ്പൊഴാ മനസ്സിലായത്.... " സൗരവ് ഒന്ന് നിർത്തി..

"എന്താടാ നായിന്റെമോനേ നിനക്ക് മനസ്സിലായത് ങേ?? അത് പറയാൻ നിന്റപ്പൻ വരുമോ ഇനി?" അസ്ലന്റെ ശബ്ദം ആ വണ്ടിയിൽ പ്രതിധ്വനിച്ചു.

"അത് പിന്നെ ഭായ്... അത് അവനാണ്, നമ്മൾ തട്ടിക്കൊണ്ടു വന്ന ജാനകിയുടെ ചേ..ചേട്ടൻ."

അവൻ ആ പറഞ്ഞതിന് അസ്ലന്റെ മറുപടി സൗരവിന് ഊഹിക്കാൻ കഴിയുമായിരുന്നു.

"സൗരവേ... ഈ ഓപ്പറേഷൻ തുടങ്ങിയപ്പോഴേ ഞാൻ നിങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു. എന്ത്‌ ചെയ്താലും, ആര് വന്ന് ചിക്കി ചികഞ്ഞു നോക്കിയാലും നമുക്ക് എതിരെ ഒരു തെളിവ് പോലും ഉണ്ടാവരുത് എന്ന്. ഓർമ്മയുണ്ടോ നിനക്ക്?"

"ഒ... ഓർമ്മയുണ്ട് ഭായ്.."

"പ്ഫാ... എന്നിട്ടാണോടാ ഇത്രേം വലിയൊരു സാക്ഷിയെ നിങ്ങൾ വെറുതെ വിട്ടത്?"

"ഭായ്... അങ്ങനല്ല ഭായ്.. ഞങ്ങൾ അവനെ അന്ന് അടിച്ചു ഒടിച്ചു ആ ഹൈവേ സൈഡിൽ ഉപേക്ഷിച്ചത് ആണ്. ഭായ് അവൻ രക്ഷപെട്ടു വരാൻ ഒരു ചാൻസും അന്ന് ഉണ്ടായിരുന്നില്ല അത്ര ബ്ലീഡിങ് ഉണ്ടായിരുന്നു. പിന്നെ അവിടെ അധിക നേരം നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ പതിക്കണ്ടല്ലോ എന്ന് കരുതി ആണ് ഞങ്ങൾ അവനെ അവിടെ നിന്ന് വലിച്ചെറിഞ്ഞത്. പക്ഷേ ഞങ്ങൾ അവനെ റോഡിൽ നിന്നൊക്കെ ഉള്ളിലേക്ക് മാറി പെട്ടെന്ന് ആരും കാണാത്ത രീതിയിൽ ആണ് കൊണ്ടിട്ടത്. രക്തം വാർന്ന് മരിച്ചോളും എന്ന് കരുതി ഭായ്"

സൗരവ് അവന്റെ ഭാഗം പറഞ്ഞു.

"മിണ്ടരുത് മൈരേ നീ... ഒന്നും രണ്ടുമല്ല കോടികൾ ആണ് കോടികൾ... എന്റെ കൈ എത്തും ദൂരത്ത് നിന്നവൻ തട്ടികൊണ്ട് പോയത്. അതും നിന്റെ ഒക്കെ അശ്രദ്ധ കൊണ്ട്." അസ്ലൻ പല്ലിറുമ്മി

സൗരവ് മറുതൊന്നും പറഞ്ഞില്ല... അവന് അറിയാമായിരുന്നു ഭ്രാന്ത്‌ പിടിച്ച അയാളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന്.

അസ്ലൻ തെല്ലോന്ന് ആലോചിച്ചു...

"ഡാ... അവൻ ഇത്രനാൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കണം. എന്തായാലും അവനെ ആരോ ആശുപത്രിയിൽ എത്തിച്ചിരിക്കണം. അല്ലാതെ അവൻ രക്ഷപെടില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിച്ചു അത് കണ്ടെത്തണം. അവന് വേണ്ടപ്പെട്ട

💬 Comments

View all comments