0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]

Author : Adheera Read All Parts 5.4K

എന്നാ അങ്ങനെ ആവട്ടെ.. !! നീ വിളിക്ക് "
അതും പറഞ്ഞു ജസ്റ്റിൻ കാൾ കട്ട് ആക്കി ഫോൺ പോക്കറ്റിൽ ഇട്ടു.
ജീവ വല്ലാത്തോരു ക്യാരക്ടർ ആയിട്ട് ആണ് ജസ്റ്റിനു തോന്നിയിട്ട് ഉള്ളത്. സ്നേഹിക്കുന്നവരെ ഭ്രാന്തമായി സ്നേഹിക്കും അവർക്ക് വേണ്ടി എന്തും ചെയ്യും.. എന്നാൽ പിണങ്ങിയാൽ ചെറിയ കുട്ടികളെ പോലെ വാശി ആണവന്.
ഒത്ത പൊക്കവും അതിനൊത്ത ശരീരവും..  ഒന്നിനെയും കൂസാത്ത മനൊ ധൈര്യവും അവനെന്നും  ഒരുപാട് ആരാധികമാരെ നേടി കൊടുത്തിട്ടുണ്ട്. പ്രേത്യേകിച്ച് അവന്റെ ചാര കണ്ണുകൾ അതിന്  എന്തോ ആകർഷണത ഉണ്ട്.
പക്ഷെ  പെൺ വിഷയത്തിൽ ജീവ  വലിയ താല്പര്യം കാണിക്കുന്നതോ ആരെയെങ്കിലും
നോക്കുന്നതോ താൻ കണ്ടിട്ടില്ല..!! അല്ലേലും എറിയാൻ അറിയുന്നൊന്ന് ദൈവം വടി കൊടുക്കില്ലാലോ.
അവന്റെ സങ്കല്പങ്ങളിൽ നിറഞ്ഞ  അഴക് അളവുകളും  വശ്യമായ കണ്ണുകളും ചിരിയും  ഉള്ള  പെൺരൂപം മാത്രമേ അവനെ ആകർഷിക്കു..
ജീവ വർണ്ണിക്കുന്ന പോലെ  കാമ പരവശയായ  വെണ്ണക്കൽ ശില്ല്പം പോലെ  അംഗലാവണ്യമുള്ള ആ പ്രണയ ദേവത ആരാണാവൊ..??

'ഫാമിലി ഡെന്റൽ മെഡിസിൻ ആൻഡ് ഓറൽ മെഡിസിൻ  ക്ലിനിക് എരഞ്ഞിപ്പാലം '
ചുവന്നു  കത്തുന്ന ലൈറ്റിൽ ആ ചെറിയ കെട്ടിടം തിളങ്ങി.
ഒരുപറ്റം ഡെന്റൽ ഡോക്ടഴ്സ്  അവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന ചെറിയ  ഡെന്റിസ്റ്റ് ഹോസ്പിറ്റൽ ആണ് ഇത്.
ഒഴിഞ്ഞ ബെഞ്ചിൽ  ഇരുന്ന് തുടർച്ചയായി റീൽസ് കണ്ട് കൊണ്ടിരിക്കുകയാണ് അനഘ.
ജോലി സ്ഥലത്ത് ആണെങ്കിലും അപൂർവം സമയങ്ങളിൽ മാത്രം ആണ് പേഷ്യന്റ്സ് ഇല്ലാതെ കുറച്ചു ഫ്രീ ടൈം കിട്ടുന്നത്.
" അനഘ ലഞ്ച് കഴിച്ചിരുന്നോ ? "
ചോദ്യം കേട്ട് അവൾ തല

💬 Comments

View all comments