Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
വെട്ടിച്ചു നോക്കി.
കോ വർക്കർ ആയ ജോയൽ ആണ്. ആളൊരു കോഴിക്കുട്ടൻ ആണ്. കിട്ടുന്ന സമയത്ത് എല്ലാം ഒലിപ്പിക്കൽ ആൾക്ക് ഒരു ഹോബി ആണ്.
" ഇല്ലാ ജോയൽ...!! താൻ കഴിച്ചൊ ഞാൻ വരാം "
ഒഴുക്കൻ മട്ടിൽ അവൾ മറുപടി കൊടുത്തു.
" എയ് വാടോ നമുക്ക് ഒരുമിച്ചിരിക്കാന്നെ "
ആൾ വിടാൻ ഭാവം ഇല്ല എങ്കിലും അനഘ അത് ശ്രെദ്ധിക്കാൻ പോയില്ല.
അവൾ ഫോൺ മാറ്റി വച്ചു ബാത്ത് റൂമിൽ കയറി ലോക്ക് ചെയ്തു. വെള്ളം എടുത്ത് മുഖം അടിച്ചു കഴുകി.
നേരെ കാണുന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കി. വെള്ളം വീണപ്പോൾ തെളിഞ്ഞു കാണൂന്ന കഴുത്തിലെ ചുവന്ന് കിടക്കുന്ന പാടുകൾ.. അതിലൂടെ അവൾ വിരൽ ഓടിച്ചു. ശേഷം പോക്കറ്റിൽ നിന്നും ഒരു ക്രീം എടുത്ത് ധൃതിയിൽ അവിടെ പുരട്ടി.. സ്കിന്നിന്റെ നിറമുള്ള ആ ക്രീം ആ ചുവന്നു തുടുത്ത പാടുകളെ അപ്പാടെ മറച്ചു.
വാഷ് റൂമിൽ നിന്നും ഇറങ്ങിയ അനഘ തന്റെ ബാഗ് ലക്ഷ്യമാക്കി നടന്നതും... പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിക്കാൻ ആരംഭിച്ചു.
സ്‌ക്രീനിൽ ജീവയുടെ പേരു തെളിഞ്ഞു കണ്ടതും അവളുടെ നാഡി ഞരമ്പുകൾ മുറുകി.. ചുറ്റും നോക്കിയ ശേഷം അവൾ കാൾ ഡിസ്കണക്ട് ചെയ്തു വിട്ടു..കൂടെ ഫോൺ സൈലന്റ് മൂടിലേക്ക് മാറ്റിയിട്ടൂ.. എന്നാൽ ഫോൺ താഴെ വക്കുന്നതിനു മുന്നായി വീണ്ടും ജീവയുടെ പേര് എഴുതി കാണിച്ചു ഫോൺ ശബ്ദിക്കാൻ തുടങ്ങി.
ഇത്തവണ അവൾ കട്ട് ആക്കിയില്ല പകരം ഫുൾ റിംഗ് അടിക്കാൻ ആയി കാത്ത് നിന്നു കാൾ കട്ട് ആയി എന്ന്
💬 Comments
View all comments