Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
ഞാൻ ഉച്ച കഴിഞ്ഞു ക്ലാസിൽ കയറിയതും, ജീൻസും ഷർട്ടും ഇട്ട ഒരുത്തി നേരേ വന്നെന്റെ മേത്ത് ഒറ്റയിടി. ഇവക്കൊന്നും കാണില്ലേ? എവിടെ നോക്കിയാ….ഞാൻ ചിന്തിച്ചു തീരുമുൻപ് ഞാൻ ഒരു ആക്രോശം കേട്ടു.
“”താൻ എന്തുവാടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ഇടിക്കാനും പിടിക്കാനും നടക്കുവാണോ നീ. ഹേ . ഞരമ്പൻ ആണോടോ. “”
ഏ എന്നോടാണോ?, അതേ!. ഞാൻ മാത്രമല്ല ആ ക്ലാസ്സ് മുഴുവനും അത് കേട്ടു. ഞാൻ നാറി എന്നുപറഞ്ഞാൽ മതിയല്ലോ. ഇങ്ങോട്ട് വന്നിടിച്ചിട്ടു ഞാൻ എന്ത് ചെയ്തന്നാ? ഇന്നത്തെ ദിവസം മൊത്തം ഇങ്ങനെ ആണല്ലോ മനസ്സറിയാതെ പണി വന്നൊണ്ടേ ഇരിക്കുവാ. ഇന്നാരെ ആണോ കണി കണ്ടത്? രാവിലെ കാർ സ്റ്റാർട്ട് ആക്കിയപ്പോ ഡീസൽ ഇല്ല, ബസ്സിൽ കേറിയപ്പോ ഇതുവരെ ഇല്ലാത്ത തെള്ളു, പിന്നെ ആ പച്ചകിളിയോട് ഞാൻ പോലും അറിയാതെ കാട്ടിയത്, ധാ ഇപ്പൊ ഈ ഹിമാലയം ചളിക്കിന്റെന്നും. മിക്കവാറും കണ്ണു തുറന്നു ആദ്യം നോക്കിയത് കണ്ണാടിയാവും, അല്ലേ ഇങ്ങനെ വരാൻ വഴിയില്ല.
“”എന്താടാ…! ഇയാള് എന്നേ നോക്കി പേടിപ്പിക്കാ? “”
അണ്ണാക്കിൽ പിരിവെട്ടി എന്ന് പറഞ്ഞാൽ മതീല്ലോ. ഞാൻ എന്തോ പറയാൻ വന്നതും അവൾ ഒരുലോഡ് പുച്ഛം അവിടെ തട്ടിയിട്ടു പോയി കളഞ്ഞു. എല്ലാരും ഒന്ന് ചിരിച്ചു.
ആ ഒറ്റ സംഭവങ്കോണ്ട് അവൾ ക്ലാസിലെ സ്റ്റാറായി, ഞാൻ കോമടി പീസും. അതിന് തന്നെ ആയിരിക്കും ആ പുതന അപ്പൊ അങ്ങനൊരു നമ്പർ ഇറക്കിയത്.ഇത്രയും ഹാൻസമായ എന്നെ ഇങ്ങനെ ഇല്ലാതെയാക്കുമ്പോൾ അത്രയും മൈലേജല്ലേ അവൾക്ക് കിട്ടുന്നത്. നായിന്റെ മോള് കുണ്ടി തെള്ളിനിക്കുന്ന ജീൻസും
💬 Comments
View all comments