Chapter Title : ?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ]
വെച്ചാൽ എഴുതി വാങ്ങിക്കോ. ഞങ്ങൾ ഒരു ചായയൊക്കെ കുടിച്ചു കാന്ടീനിൽ കാണും.
(റാം അനുവിന്റെ മുഖത്തേക്ക് നോക്കി. അനു അവരുടെ കൂടെ പൊയ്ക്കോളാൻ കണ്ണ് കാണിച്ചു. അത് അവളുടെ കൂട്ടകാരികൾ ശ്രദ്ധിച്ചു. കാവ്യ എന്ന പെൺകുട്ടി പറഞ്ഞു.
കാവ്യ :ചെന്നപ്പോൾ തന്നെ പാവത്തിനെ കറക്കി കുപ്പിയിൽ കേറ്റി ഇല്ലേ.
അനു :(ചുണ്ടിൽ കൈ വിരൽ വെച്ച് പയ്യെ എന്ന് ആക്ഷൻ കാണിച്ചു. )
(അത് അയാൾ ശ്രദ്ധിച്ചു. )
അനു :ആളൊരു പാവം ആണ്. എന്നെ ഭയങ്കര ഇഷ്ട്ടാണ്.
(അയാൾ അവരുടെ കൂടെ നടന്നു ക്യാന്റിനിലേക് പോയി. അനു കൂട്ടുകാരികളോട് ഒപ്പം ഓഫീസ് റൂമിലേക്ക് പയ്യെ കാര്യങ്ങൾ പറഞ്ഞു നടന്നു.
കൂട്ടത്തിൽ രേഷ്മ എന്ന പെണ്ണ് ചോദിച്ചു )
രേഷ്മ :അല്ല ഇന്നലെ ആദ്യ രാത്രി ആയിട്ട് ഒന്നും നടന്നില്ലേ.
അനു :അയ്യോ അവളുടെ മനസ്സിൽ ഇരിപ്പ് കണ്ടില്ലേ.
കാവ്യ :അല്ല ഞാനും അത് തന്നെ ചോദിക്കാൻ ഇരുന്നത്. പിന്നെ നിന്റെ കെട്ടിയോൻ അടുത്ത് നിന്നിട്ട് അല്ലെ റൂട്ട് മാറ്റിയത്.
അനു :ഓഹ് ഹോ. നിന്റെ എല്ലാം മനസ്സിൽ ഇരുപ്പ് ഇതാണല്ലേ.
കാവ്യ :ഉരുണ്ട് കളിക്കാതെ കാര്യം പറ.
(രേഷ്മ അനുവിന്റെ കൈയിൽ പിടിച്ചു കുലുക്കാൻ തുടങ്ങി. )
രേഷ്മ :പറ പറ പ്ലീസ്.
അനു :ഓഹ് അവളുടെ ചാട്ടം കണ്ടില്ലേ. നീ ആരും കെട്ടാതെ അവിടെ നിക്കുമെടി ശവമേ.
രേഷ്മ :അത് കുഴപ്പമില്ല. നീ കാര്യം പറ. !!!
അനു :നിനക്ക് ഒക്കെ എന്താടി പോത്ത്കളെ വട്ടായോ.
രേഷ്മ :ഉം.. കിടന്നു ഉരുളണ്ട മനസിലായി എല്ലാം
💬 Comments
View all comments