Chapter Title : ?ഒരു കുത്ത് കഥ 2? [അജിത് കൃഷ്ണ]
ഒരു കുത്ത് കഥ 2
Oru Kuthu Kadha Part 2 | Author : Ajith Krishna | Previous Part
പിറ്റേന്ന് കാലത്ത് ക്ഷേത്രത്തിലെ റെക്കോർഡ് കേട്ട് ആണ് അനു കണ്ണു തുറന്നത്. അത് അവൾക്കു വളരെ ഇഷ്ടം ആണ്. "കൗസല്യ സുപ്രഭ രാമ പൂജ ?"ആഹഹ കേൾക്കാൻ തന്നെ എന്നാ രസം അല്ലെ. അപ്പോളും ചേട്ടന്റെ കൈ അനുവിന്റെ വയറിൽ ചുറ്റി പിണഞ്ഞു കിടക്കുക ആയിരുന്നു. അവൾ മെല്ലെ കൈയുടെ മുകളിൽ പിടിച്ചു പയ്യെ പൊക്കി മാറ്റി. കട്ടിലിൽ നിന്ന് നിവർന്നു . അപ്പോൾ തന്നെ റാം ഒന്ന് തിരിഞ്ഞു കിടന്നു. ആൾ നല്ല ഉറക്കത്തിൽ ആണ്. അനു ബെഡിൽ ഇരുന്നുകൊണ്ട് തന്നെ തല മുടി ഒന്ന് ഒതുക്കി തലയുടെ പിന്നിൽ കെട്ടി കുത്തി വെച്ചു. അവൾ പയ്യെ എഴുന്നേറ്റു അടുക്കളയിൽ പോയി. ചായ ഇടാൻ വെള്ളം വെക്കുമ്പോളും എല്ലാം അവൾക്കു മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ഇവിടെ നിന്ന് പോകുമല്ലോ പിന്നെ മറ്റൊരു ലോകം ഇവരെ ഒക്കെ അടുത്ത് കാണാൻ സാധിക്കില്ലല്ലോ. പെട്ടന്ന് അമ്മ സൗദാമിനി അങ്ങോട്ട് കയറി വന്നു.സൗദാമിനി :എന്താ മോളെ, നീ എന്താ ആലോചിച്ചു നിൽക്കുന്നത്.
അനു :അത്,, പെട്ടന്ന് വീട് വിട്ട് നാട് വിട്ടൊക്കെ പോകുമ്പോൾ എന്തോ ഒരു വല്ലായ്മ മനസ്സിൽ.
സൗദാമിനി :അത് നമ്മൾ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ മോളെ ഇന്ന് അല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിൽ ആണ് അവളുടെ ജീവിതം.
അനു :ഉം.. അച്ഛൻ ഉണർന്നില്ലേ.
സൗദാമിനി :ഉം..
💬 Comments
View all comments