0%

Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]

:ഇത്രയും നേരമൊക്കെ നീ ഉറങ്ങുമോ? മാളു :എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു. അനു :പിന്നെ ചെറുക്കനെ ആലോചിച്ചു ഇരുന്നു ഉറക്കം വന്നു കാണുകേല ഇല്ലേ. മാളു :പിന്നെ ഞാൻ ഉറങ്ങി നല്ല പോലെ. പിന്നെ ചേച്ചി പെണ്ണെ നിന്നെ നല്ല പോലെ മിസ്സ്‌ ചെയ്യുന്നുണ്ട് ഇവിടെ. അനു :പെണ്ണ് കാണൽ അല്ലെ നിശ്ചയം ആകുമ്പോൾ ഞാൻ അങ്ങ് വന്നേക്കാം പോരെ. മാളു :അല്ല ചേട്ടൻ എവിടെ?? അനു :ചേട്ടൻ അടുക്കളയിൽ ഏതോ വലിയ കണ്ടു പിടുത്തത്തിൽ ആണ് എനിക്ക് ഇന്ന് ബാംഗ്ലൂർ സ്പെഷ്യൽ എന്തോ ഉണ്ടാക്കി തെരാം എന്ന് പറഞ്ഞു കയറിയാതാ. മാളു :എടി ദുഷ്‌ട്ടെ,, പാവത്തിനെ ഇട്ടു കഷ്ട്ടപെടുത്തുവാണ് അല്ലെ. അനു :ഹേയ് പുള്ളിക്കാരൻ സ്വയം ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ തിരിച്ചു ഒന്നും പറയാൻ പോയില്ല. മാളു :ഇനി ഇവിടെ എന്തോ ആകും എന്ന് കണ്ടറിയാം. അപ്പോഴേക്കും സൗദാമിനി വീണ്ടും വന്നു. സൗദാമിനി :ഈ പെണ്ണ് ഇതുവരെ പോയില്ലേ കുളിക്കാൻ. മാളു :ഓഹ് ചേച്ചി ദേ അമ്മ വീണ്ടും വന്നു. സൗദാമിനി :ആരോടാ പെണ്ണെ ഇരുന്നു കിന്നരിക്കുന്നത്.സമയം എന്തായെന്ന് വല്ലതും കണ്ടോ. മാളു :ചേച്ചി ആണ് അമ്മേ. സൗദാമിനി :ഞാനാ അവളോട് വിളിച്ചു പറഞ്ഞത് നീ ഇതുവരെ ഉണർന്നില്ല എന്ന്. എടി നീ പോയി കുളിക്ക് വേഗം. മാളു :ഓഹ് ശെരി,, എടി ചേച്ചി പെണ്ണെ ഈ അമ്മ എന്നെ കൊല്ലും മുൻപ് ഞാൻ പോയി കുളിക്കട്ടെ. അനു :ഉം ശെരി പിന്നെ വിളിക്കാം. അനു ഫോൺ കാൾ കട്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ

💬 Comments

View all comments