0%

Chapter Title : ?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ]

മാളു കുളിച്ചു പല്ല് തേക്കാൻ ആയി പോയി. കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും അമ്മ സൗദാമിനിക്കും അച്ഛൻ മാധവൻ നായർക്കും ഇരിപ്പുറക്കാതെ ഓട്ടം ആയിരുന്നു വീട്ടിനുള്ളിൽ തന്നെ. പെട്ടന്ന് എടുത്ത ഒരു തീരുമാനം ആയത് കൊണ്ട് അയാൾ കുറച്ചു സമയം എടുത്തു വീട് ഒന്ന് തുടച്ചു വൃത്തി ആക്കാൻ. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നു. അപ്പോൾ മാധവൻ നായർ ഉമ്മറത്തു നിന്ന് ഉള്ളിലേക്ക് നോക്കി പറഞ്ഞു. മാധവൻ നായർ :സൗദാമിനി അവർ ഇങ് എത്തി വേഗം ആയിക്കോട്ടെ. മാധവൻ നായർ പടിയിൽ ഇറങ്ങി നിന്ന് കൊണ്ട് അവരെ കൈ വണങ്ങി സ്വാഗതം ചെയ്തു.
മാധവൻ നായർ :വരിക വരിക ഉള്ളിലേക്ക് ഇരിക്കാം. മാളവിക അപ്പോൾ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുൻപിൽ തിരിഞ്ഞു നിന്നും ചെരിഞ്ഞു നിന്നും ഒക്കെ നോക്കുക ആയിരുന്നു. ഒരു നല്ല സാരിയൊക്കെ എടുത്തു മുടി നന്നായി ചീകി ഒതുക്കി തലയിൽ ഒരു തുളസി കതിർ ചൂടി, നന്നായി കണ്മഷി എഴുതി നെറ്റിയിൽ പൊട്ട് തൊട്ട് അവൾ അങ്ങനെ നിൽക്കുക ആണ് കണ്ണാടിയ്ക്ക് മുൻപിൽ. അപ്പോഴേക്കും താഴെ സംസാരവും ചിരിയും എല്ലാം ആ മുറിയിലേക്ക് ഒഴുകി എത്താൻ തുടങ്ങി.മാധവൻ നായർക്ക് ഒറ്റ നോട്ടത്തിൽ തന്നെ ചെക്കനെ ഇഷ്ടം ആയി. അവൻ അങ്ങനെ ഭിത്തിയിലും വീടിന്റെ ഭാഗങ്ങളിൽ ആയി അവന്റെ കണ്ണുകൾ പാറി നടന്നു. മാധവൻ നായർ :അഹ് മോന്റെ പേര് പറഞ്ഞില്ല. പയ്യൻ അത് പ്രതീക്ഷിക്കാതെ ഇരിക്കുക ആയിരുന്നു പെട്ടന്ന് അവൻ പറഞ്ഞു സുമേഷ്. ബ്രോക്കർ :പയ്യനെ നിങ്ങൾ കണ്ട

💬 Comments

View all comments