0%

Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]

മാറുന്നത് കാണുമ്പോൾ മണിച്ചിത്രതാഴിൽ ശോഭനയുടെ മുഖം മാറും പോലെ ആയിരുന്നു.

റാം :അത് കുഴപ്പമില്ല മോളെ.ഞാൻ മാത്രമേ ഉള്ളു പേർസണൽ ലീവ് ഒന്നും എടുക്കാതെ ഇരുന്നിട്ടുള്ളത്.

അനു :അത് കുഴപ്പമില്ല ഏട്ടൻ ആ പേര് പറഞ്ഞു ബാക്കി ഉള്ളവരുടെ മുൻപിൽ താഴേണ്ട.

അനു വീണ്ടും ആ ഗ്യാപ്പിൽ ഗോൾ അടിക്കാൻ നോക്കി.

റാം :എനിക്ക് ആണേൽ പേർസണൽ ലീവ് കുറെ പെന്റിങ് കിടപ്പുണ്ട് അത് കൊണ്ട് കുഴപ്പമില്ല.

അനു :എന്നാലും എത്ര നാൾ !!

റാം :നമ്മൾ രണ്ടു ദിവസം കഴിഞ്ഞു പോകാൻ പോകുന്നു. കല്യാണം കഴിഞ്ഞു ഇത്രയും നാൾ ആയില്ലേ നിനക്ക് അങ്ങോട്ട് ഒന്ന് പോകണ്ടേ.

അനുവിന്റെ മുഖം വിളറിയത് പോലെ അയാൾക്ക് തോന്നി.

റാം :നീ കുറച്ചു നാൾ അവിടെ ഉണ്ടാകുമ്പോൾ അവർക്കും കുറച്ചു ഹെല്പ് ആകും. അത് പോലെ ഞാൻ ഉള്ളത് നിന്റെ അച്ഛനും സഹായം ആകും.

അനു :അതേ അതെ.

അനുവിന്റെ മുഖത്ത് ഒരു വിളറിയ ചിരി, അവൾ തലയാട്ടി കൊണ്ട് ചിരിച്ചു പറഞ്ഞു. അവളുടെ മനസ്സിൽ കരുതിയ എന്തോ ഒരു പ്ലാൻ പൊളിഞ്ഞു പോയി എന്നത് ആയിരുന്നു അപ്പോഴത്തെ മുഖ ഭാവം.

റാം :എന്നാൽ ശെരി നമുക്ക് ഒന്ന് പുറത്ത് പോകാം. പോകാൻ കുറച്ചു സാധനം ഒക്കെ വാങ്ങാം.

അനു :ഏട്ടാ അത് അവിടെ ചെന്ന് വാങ്ങാലോ !!

റാം :ഇപ്പോൾ ഉടുത്തു കൊണ്ട് പോകാൻ ഒക്കെ കുറച്ചു അടിപൊളി ഡ്രസ്സ്‌ എടുക്കാം പിന്നെ നിനക്ക് കല്യാണത്തിന് ഇടാൻ ഉള്ള സാധങ്ങളും വേണ്ടേ.

അനു :അപ്പോൾ ഏട്ടൻ ഓഫീസിൽ പോകണ്ടേ.

റാം :നിന്റെ അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ ഓഫീസിൽ വിളിച്ചു ഒരു ലോങ്ങ്‌ ലീവ് പറഞ്ഞു.

അനു :അപ്പോൾ ഏട്ടന്റെ ജനറൽ മാനേജർ ഒക്കെ പ്രശ്നം ഉണ്ടാകില്ലേ.

റാം :സാർ ആണ് എന്നോട് എപ്പോഴും ലീവ് ഒക്കെ എടുത്തു വൈഫ് കൂടെ ഒന്ന് കറങ്ങാൻ ഒക്കെ പോകാൻ പറയുന്നത്. ഞാൻ ഇങ്ങനെ വിളിച്ചു പറയണ്ട താമസം പുള്ളി ഓക്കേ പറഞ്ഞു.

അനു :അപ്പോൾ ഇന്ന് മുതൽ ലീവ് ആണോ.

💬 Comments

View all comments