Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]
വേഗം ഒന്ന് എടുക്കാൻ താ ഞാൻ ഇനിയും ഇതിനകത്ത് നിന്നാൽ ബോർ അടിച്ചു ചാവും.
അനു :അതൊക്കെ കൊണ്ട് തെരാം സൂക്ഷിച്ചു ഓടിക്കണം കേട്ടോ. പിന്നെ ഒരു കാര്യം....
റാം :എന്താടി..
അനു :വേണമെങ്കിൽ രണ്ടെണ്ണം വിട്ടോ എനിക്ക് കുഴപ്പമില്ല..
റാം :അതാണ് ഭാര്യമാരായാൽ ഇങ്ങനെ വേണം..
പെട്ടന്ന് മാളവിക അത് വഴി നടന്നു വന്നു. അവർ സംസാരിക്കുന്നത് കേട്ടത് കൊണ്ട് ആകാം.
മാളവിക :എന്താണാവോ ഏട്ടാ ഭാര്യയെ പൊക്കി അടിക്കുന്നത്...
റാം :ഹേയ് അതൊന്നും അല്ല ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞത്..
മാളവിക :ങേ ഭാര്യമാരെ വെച്ചും പഴഞ്ചൊല്ല് ഒക്കെ ഇറങ്ങിയോ...
അനു :അതെ എന്റെ കെട്ടിയോൻ എന്നെ ഒന്ന് പൊക്കി പറഞ്ഞത് ആണ് അതിന് നിനക്ക് എന്താ..
മാളവിക :ശെടാ പെണ്ണ് ഇപ്പോൾ കടിച്ചു കൊല്ലുമല്ലോ ഞാൻ ഒരു സമയം പോക്ക് പറഞ്ഞത് ആണ്.
മാളവിക ചിരിച്ചു കൊണ്ട് തിരിച്ചു പറഞ്ഞു. അനുവും അത് കെട്ട് ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് മാളവികയുടെ കൈയിൽ ഇരുന്നു ഫോൺ റിങ് ചെയ്തു. അവൾ ഫോൺ എടുക്കാതെ മുൻപോട്ടു നടന്നു പോയി. അത് കണ്ടപ്പോൾ അനുവിനു ഒരു ഡൌട്ട് തോന്നി.ശെടാ ഇവൾ എന്താ ആരുടെയും ഇടയിൽ നിന്ന് ഫോൺ സംസാരിക്കാതെ മാറി നിന്ന് സംസാരിക്കുന്നത്. അവൾക്ക് മറ്റെന്തെങ്കിലും അഫയർ ഉണ്ടാകുമോ. പക്ഷേ അങ്ങനെ എന്ത് ഉണ്ടെങ്കിലും അവൾ തന്നോട് പറയുമല്ലോ. ഈ പെണ്ണിന് ഇതെന്തു പറ്റി. പെട്ടന്ന് പിറകിൽ നിന്നൊരു ശബ്ദം..
റാം :അതെ എന്നേ ഇവിടെ പിടിച്ചു നോക്ക് കുത്തിയായി നിർതിയിട്ട് നീ എന്താ ആലോചിക്കുന്നത്...
അനു
💬 Comments
View all comments