0%

Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]

Author : Jaya_sree Read All Parts 3K

പെയ്യാൻ വൈകുംന്നലെ എന്നിട്ട് എന്തായി

ഭാസ്കരൻ : പറഞ്ഞതിൻ്റെ മൂന്നിൻ്റെ അന്ന് രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്ത്

കടയിൽ ഉള്ള എല്ലാവരും വെളിച്ചപ്പാടിൻ്റെ നോക്കി ചിരിക്കുന്നു

വെളിച്ചപ്പാട് : വേണ്ട വേണ്ട.... കളിയക്കണ്ട വേഷം കെട്ടുന്നതും ഉറഞ്ഞ് തുള്ളുന്നത്തും ഞാൻ ആണെങ്കിലും കുറച്ചു സമയത്തേക്ക് സംസാരിക്കുന്നത് ഞാൻ അല്ല ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്

കുഞ്ഞമ്മദ് : അതൊക്കെ പോട്ടെ അനക്ക് എന്താ കയ്ക്കാൻ വേണ്ടത്

വെളിച്ചപ്പാട് : ഒരു സുഖ്യൻ ആയിക്കോട്ടെ...അങ്ങ് സുഖവട്ടെ...ന്തെ....

റോഡിലേക്ക് നോക്കുന്ന കുഞ്ഞമ്മദ്....അതിലെ പശുനേം തെളിച്ചു പോകുകയായിരുന്നു മാധവൻ

നരച്ചു കരിമ്പൻ കുത്തിയ ഒരു വെള്ള തോർത്ത് മാത്രമാണ് വേഷം

കുഞ്ഞമ്മദ് : മാധവെട്ട.... എങ്ങോട്ടാ മൂന്ന് പേരും

മാധവൻ : ഞങ്ങള് വായു ഗുളിക വാങ്ങാൻ ന്തെ...പോരുന്നോ

ഒന്ന് ചിരിച്ച്

കുഞ്ഞമ്മദ് : ഒന്ന് കേറിട്ട് പോ...ഒരു ചായ എടുക്കട്ടെ

മാധവൻ : വേണ്ട....വരുമ്പോൾ നോക്കാം

കടയിലുള്ള മറ്റുള്ളവരോട് ആയി

കുഞ്ഞമ്മദ് : ഇങ്ങനെ ഒരു പഹയൻ അറിയാത്ത ഒരു പണീം ഇല്ല... ഏത് നേരോ അധ്വാനം... സ്വന്തം വീട്ടിൽ...ഒരു കൂലിം ഇല്ലാതെ...തിണ്ണയിൽ തന്നെ കിടത്തം

ഭാസ്കരൻ : വീട്ടുകാർക്ക് നല്ല സുഖല്ലെ...പണി എടുക്കുന്ന ഒരു യന്ത്രം

കുഞ്ഞമ്മദ് : ഇപ്പൊ മനസ്സിലാവില്ല വയസ്സ് ആകുമ്പോ മനസ്സിലാവും

മാധവൻ റോഡിലൂടെ പൈക്കളുമായി നടന്നു പോകുമ്പോൾ എതിരെ നടന്നു വരുന്ന ശിവൻ

അയാളെ കണ്ട് പശു അമറൂന്നു

അംബേ.....അമ്പേ...

ശിവൻ : മാമൻ എന്താ ഈ നേരത്ത് ഇവറ്റകളെ കൊണ്ട്

മാധവൻ : തൊഴുത്തിൽ കിടന്നു ചുമ്മാ അമറുവ

ശിവൻ :

💬 Comments

View all comments