Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]
ഓഹ് ആ പിന്നെ ശനിയാഴ്ച കല്യാണത്തിന് പോകാൻ വണ്ടി ഏർപ്പാട് ആക്കണ്ടെ
മാധവൻ : രാവുണ്ണി ടെ വണ്ടി പോരെ...
ശിവൻ : മതി ഞാൻ പറഞ്ഞേക്കാം
ശിവൻ നടന്നു ചായക്കടയിലേക്ക് കയറി
ശിവൻ : ആ... എല്ലാവരും ഉണ്ടല്ലോ... ഭാസ്ക്കർ ചേട്ടാ സുഖല്ലെ
ഭാസ്കരൻ അയാളെ ഒന്ന് നോക്കി തലയാട്ടി ബെഞ്ചിൽ നിന്നും നീങ്ങി ഇരുന്നു
ഭാസ്കരൻ : ഇരി ഇരി
ശിവൻ : കുഞ്ഞിക്ക ഒരു ചായ....
അല്ല കുഞ്ഞിക്ക മ്മ്ടെ രാവുണ്ണി ചേട്ടനെ കണ്ടോ
കുഞ്ഞിക്ക : രാവിലെ ഇവിടെ ഉണ്ടർന്നു ന്താ
ശിവൻ : ഒരു ഓട്ടം പോണം ശനിയാഴ്ച ബന്ധത്തിൽ ഒരു കല്യാണം ണ്ട്
ഭാസ്കരൻ : എങ്ങോട്ടാ
ശിവൻ : മലപ്പട്ടം
കുഞ്ഞിക്ക : ദൂരെ ല്ലെ അത്
ശിവൻ : 2 മണിക്കൂർ ഓടണം.. ദൂരം ഉണ്ടയിണ്ട് പോകതിരിക്കാൻ പറ്റോ
കുഞ്ഞിക്ക : അത് പറ്റില്ല
വീട്ടിൽ വന്നു കയറുന്ന ശിവൻ
ജാനകി: ഹ... നീ വന്നോ രസനതി കിട്ടിയോ ഡാ
ശിവൻ : ഇന്ന ഇനി ഇതില്ലാഞ്ഞിട്ട് ഉറക്കം ഇല്ലാതെ ഇരുക്കണ്ട
സ്വകാര്യമായി അവർക്ക് ഒരു പൊതി നീട്ടി
ശിവൻ : പറഞ്ഞ സാധനം ഇതിൽ ഉണ്ട്....
ഇതും കേട്ട് കണ്ടും വാതിലിൽ ചാരി നിന്നു ഗോപിക
ഗോപിക : നന്നായി...ഇങ്ങേര അമ്മൂമ്മയെ വഷളക്കുന്നെ
അതും പറഞ്ഞു അടുക്കളയിലേക്ക് പോയ ഗോപികയുടെ പിറകെ ശിവനും
ശിവൻ : അല്ല.. എന്തെ സുഖം ഇല്ലേ... മുഖത്ത് ഒരു കനം
ഗോപിക: ഒന്നും ഇല്ല
ശിവൻ : എന്താടോ
💬 Comments
View all comments