Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]
പറ
ഗോപിക : ഒന്നും ഇല്ല ന്ന്
അയാൾക്ക് ഒരു ഗ്ലാസ് മോരും വെള്ളം നീട്ടി
ഗോപിക : ഇന്നാ കുടിക്ക്
ശിവൻ : വേണ്ട ഞാൻ ഒരു ചായ കുടിച്ചു
ഗോപിക : എന്തെ പതിവ് ഇല്ലാതെ ഒരു ചായ കുടി
ശിവൻ : തോന്നി കുടിച്ചു.... അല്ല ഞാൻ പറഞ്ഞ കാര്യം എന്തായി ആലോചിച്ചോ
ഗോപിക : എന്ത്
ശിവൻ : അല്ല വിനു ഒറ്റക്ക് അല്ലെ അവന് ഒരു കൂട്ട് വേണ്ടേ... പറയും പോലെ അവൻ എവിടെ
ഗോപിക : അയ്യ കൊള്ളാം മനസ്സിൽ ഇരുപ്പ്... അവൻ മേലെ പറമ്പിൽ കളിക്കാൻ പോയി
ശിവൻ അവളെ പിറകിലൂടെ അരയിൽ കൈ ഇട്ടു കെട്ടി പിടിക്കുന്നു
ഗോപിക : അയ്യേ... വീട് ആരേലും കാണും
ശിവൻ : ആര് കാണാൻ
ഗോപിക : അതേയ്.... ആദ്യം പണയം വച്ച എൻ്റെ താലി എടുത്ത് താ എന്നിട്ട് മതി രണ്ടാമത്തേത് ആലോചന ഒക്കെ
അവള് അയാളിൽ നിന്നും കുതറി മാറി
പരാതി പറയും പോലെ
ഗോപിക : കണ്ടോ ആകെ ഒരു ചരട് കെട്ടിയ ഞാൻ നടക്കുന്നെ
ശിവൻ : ഹ നിനക്ക് ഒഴിഞ്ഞു മാറാൻ ഒരു കാരണം... അതേയ് എൻ്റെ തോര്ത്ത് എന്തെ....
ശനിയാഴ്ച
വിനു ശിവൻ മാധവൻ എന്നിവർ കല്യാണത്തിന് പോകാൻ തയ്യാർ ആയി ഇറങ്ങാൻ തുടങ്ങി
രാവുണ്ണിയുടെ കാർ റോഡിൽ വന്നു നിക്കുന്നു ഒരു വെളുത്ത അംബാസഡർ
അകത്തേക്ക് നോക്കി
മാധവൻ : വേഗം വാ മോനെ അങ്ങ് എത്തേണ്ടത് അല്ലെ
💬 Comments
View all comments