0%

Chapter Title : ഒരു പൂ വിരിയും പോലെ [Jaya sree]

Author : Jaya_sree Read All Parts 3K

ഗ്രാമം... പ്രേമവതിയാം എൻ പ്രിയ കാമുകി താമസിക്കും ഗ്രാമം"

മാധവൻ : ഇത് എന്താ റേഡിയോ ആണോ...

രാവുണ്ണി : അല്ല ഇത് വാക്ക് മാൻ ഇതിൽ കാസറ്റ് ഇട്ടും പാടിക്കം റേഡിയോയും കിട്ടും

മാധവൻ : ഓരോ കണ്ടുപിടിതങ്ങളെ...

കുന്നിൻ ചരിവിലൂടെ വളവുകൾ തിരിഞ്ഞ് വരുന്ന അംബാസിഡർ കാർ

രണ്ടാമത്തെ വളവ് തിരിഞ്ഞതും.... ആശാൻ എന്ന് പേരുള്ള ഒരു വലിയ ലോറി എതിർ വശത്ത് കൂടി കയറി വന്നു....

വെട്ടിക്കാൻ നോക്കിയ രാവുണ്ണി സ്റ്റിയറിംഗ് വലത്തോട്ട് തിരിച്ചു

നേരെ താഴ്ചയുടെ ഭാഗത്തേക്ക് കാർ നീങ്ങി...

എല്ലാവരും ഭയത്തോടെ നില വിളിച്ചു....

അയ്യോ.....ദൈവമേ.....രക്ഷിക്കണേ...

ലോറി റോഡിൻ്റെ ഇടതു വശത്തെ മണ്ണിൽ തട്ടി അവിടെ നിന്നു

എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഡ്രൈവർ സ്റ്റിയറിങ്ങിൽ ഇടിച്ച തല തടവി പുറത്ത് ഇറങ്ങി

അപ്പോഴേക്കും കാർ താഴേക്ക് പതിച്ചിരുന്നു....

അവർ വന്ന് താഴോട്ട് നോക്കിയപ്പോൾ റോഡിന് തൊട്ട് താഴെയായി ഒരു ചെറിയ മരത്തിൻ്റെ കൊമ്പിൽ കാർ കുടുങ്ങി കിടക്കുന്നു

അതിൽ നിന്ന് പേടിയുടെ നിലവിളി

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ലോറി ഡ്രൈവർ വേഗം തന്നെ ലോറിയുടെ പിറകിൽ ഉണ്ടായിരുന്ന ഒരു വലിയ കയർ എടുത്ത് കൊണ്ട് വന്ന് താഴേക്ക് ഇട്ട്

ശിവൻ കാറിൻ്റെ പിറകിലെ ചില്ല് തകർത്ത് വിനുവിനെ കാറിൻ്റെ പുറത്തേക്ക് നീക്കി

ശിവൻ : മോനെ ആ കയറിൽ പിടിക്ക്...

വിനു : എനിക്ക് പേടി ആവുന്നു

ശിവൻ : പേടിക്കണ്ട.... താഴോട്ട് നോക്കണ്ട നീ ആ കയറിൽ പിടിക്ക്

വിനു കയറിൽ പിടിച്ചതും ഭാരം

💬 Comments

View all comments