Chapter Title : ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
ഉമ്മി ആയിരുന്നു ഡോർ തുറന്നത്... ഉറക്കത്തിൽ നിന്ന് എഴുനേറ്റ് വന്നതാണ്... ഉമ്മി അങ്ങനെ ആണ് ചെറിയ ശബ്ധം കേട്ടാലും ഉണരും...ഞാനും അവളും ഉമ്മിയുടെ അടുത്ത് ചെന്ന് അകത്തേക്ക് നോക്കി... അവിടെ ഒരു ക്ലോക്ക് ഉണ്ടായിരുന്നു...2 മണി...
“ഉമ്മി എന്തിനാ എഴുനേറ്റെ എന്റ സ്‌പൈർ കീ ഉണ്ടായിരുന്നല്ലോ...” ഞാൻ പറഞ്ഞത് കേക്കാതെ ഉമ്മി അകത്തേക്ക് പോയി...
റൂമിലേക്ക് കയറാൻ തുടങ്ങിയിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു...
“രണ്ട് പേരും രണ്ട് റൂമിൽ ആയിട്ട് കിടക്കണം കേട്ടല്ലോ ” ഞങ്ങൾ തമ്മിൽ നോക്കിയിട്ട് ഉമ്മിയെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു... അങ്ങനെ ഞങ്ങൾ റൂമിലേക്ക് പോയി... രണ്ട് പേരും രണ്ട് റൂമിൽ ആയി കിടന്നു...
രാവിലെ എഴുനേറ്റ് ഹാളിലേക്ക് ചെന്നപ്പോൾ വാപ്പി അവിടെ ഇരുന്നു പത്രം വായിക്കുകയായിരുന്നു... ഞാൻ അവിടെ ഇരുന്നു... ജാസ്മിൻ അപ്പൊ എനിക്ക് ചായയുമായി വന്നു...
“മോളെ അങ്ങോട്ട് ഇരിക്ക് കുറച്ച് കാര്യം സംസാരിക്കണം ” വാപ്പി പറഞ്ഞു... ജാസ്മിൻ എന്നെ നോക്കിയിട്ട് അവിടെ ഇരുന്നു...
“അജീന ഒന്നിങ്ങു വന്നേ ” വാപ്പി ഉമ്മിയെ വിളിച്ചു.. ഉമ്മി വന്നു...
“മോളെ ആരെയെങ്കിലും അറിയിക്കണോ കല്യാണക്കാര്യം... എന്ന് വെച്ചാൽ കൊച്ചാപ്പയെ ” വാപ്പി പകുതി വെച്ച് പറഞ്ഞു നിർത്തികൊണ്ട് ചോദിച്ചു...
“അത്.. വിളിച്ചു നോക്കാം അവർ അല്ലാതെ വേറെ ആരും പറയാൻ ആയി എനിക്ക് ഇല്ല ”
“അതല്ല..അധികം നീട്ടണ്ട എന്ന് ആണ് ഞങ്ങളുടെ അഭിപ്രായം.. നിങ്ങളുടെയോ?” വാപ്പി ചോദിച്ചു
“അതിപ്പോ, ഞാൻ ” അവൾ നിന്ന് കുഴഞ്ഞു..
“മോള് എന്തായാലും അവരെ വിളിച്ചു ചോദിക്ക് ” അതും
💬 Comments
View all comments