Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ഉണർന്നത്.... ആഫിയ ആയിരുന്നു...
“ഏണിക്ക്” അവൾ ആണെന്ന് കണ്ട ഞാൻ ഒന്നുകൂടെ തിരിഞ്ഞു കിടന്നു...
“മതി ഉറങ്ങിയത്... ഇക്കുനെ കാണാൻ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട് ” എന്ന് പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് താഴേക്ക് പോയി...
ആരാണ് വന്നതെന്ന് അറിയതെ ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി... താഴേക്ക് ഇറങ്ങി... അതാ അവിടെ ഇരിക്കുന്നു.. ഉമ്മിടെ ആങ്ങളയും ആങ്ങളയുടെ ഭാര്യയും കുട്ടികളും... മാമാക്ക് 2 മക്കൾ ആണ്... ഒരാൾ നബീൽ എന്നേക്കാൾ ഒരു വയസ് മൂത്തതാണ്... ഒരാൾ നാദിയാ...എന്നേക്കാൾ ഒരു വയസ് ഇളയതാണ്... പണ്ട് ഉമ്മിടെ വീട്ടിൽ പോകുമ്പോൾ ഇവർ ആയിരുന്ന എന്റെ കൂട്ട് +2 കഴിഞ്ഞ ശേഷം അങ്ങോട്ട് അധികം പോയിട്ടില്ല...
“ആഹ് കൈ മാത്രമേ ഒടിഞ്ഞള്ളോ ” താഴേക്ക് ഇറങ്ങി വരുന്ന എന്നെ കണ്ട പാടെ നാദി കളിയാക്കിക്കൊണ്ട് പറഞ്ഞു...
ഞാൻ ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി...
“ എന്ത് പറ്റിയതാണ് ടാ ” മാമ ചോദിച്ചു
“ മാമാ അത് ഞങ്ങൾ കോളേജ് വിട്ടു വരുകയായിരുന്നു... ഒരു വണ്ടി wrong-way കേറി വന്നു വന്നപ്പോൾ പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റി വഴിക്ക് ബാലൻസ് തെറ്റി... ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച് മാറി വീണു കൈ കുത്തിയൊഴുകി രണ്ടുകൈയും ഒടിഞ്ഞു ” അന്ന് വിവേക് പറഞ്ഞത് പോലെ ഒരു കള്ളം ഞാനും പറഞ്ഞു... അപ്പോഴേക്കും ആഫിയ വന്ന് നാദിയെയും കൂട്ടി റൂമിലേക്ക് പോയി...
“പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ”അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന മാമി ചോദിച്ചു...
“ആ കുഴപ്പം ഇല്ല ”
💬 Comments
View all comments