Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
നീട്ടി... അവൾ അത് വാങ്ങി എന്നിട്ട് അതെടുത്തു നോക്കി... ആ ഡ്രസ്സ് കണ്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രെദ്ധിച്ചു... അവൾ വേഗം എന്നെ കെട്ടി മുറുക്കി എന്റെ മുഖത്തെല്ലാം ഉമ്മ വെച്ചു...ഉമ്മ over ആയി തോന്നിയപ്പോൾ ഞാനവളെ എന്റെ രണ്ടു കൈ കൊണ്ടും പിടിച്ചു മാറ്റി നിർത്തി... ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
“എന്തിനാ പെണ്ണെ നീ ഇപ്പൊ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു...
“ ഞാനെത്ര ആഗ്രഹിച്ചു എന്നറിയാമോ ഇതുപോലെ ഒരെണ്ണം വാങ്ങിക്കാൻ.... പക്ഷേ വീട്ടിൽ ഉള്ളവർ ആരും ഇതുപോലെയുള്ള വേടിച്ചു തരിക ഇല്ലായിരുന്നു...thank you... ഉമ്മ്ഹ ” എന്ന് പറഞ്ഞവൾ എന്റെ കവിളിൽ ചുംബിച്ചു...എന്നിട്ടവൾ മാറി... അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു... പതിവുപോലെ സമയമായപ്പോൾ ...അവളെ ഞാൻ വണ്ടി കയറ്റിവിട്ടു തിരികെ വീട്ടിലേക്ക് വന്നോ... ഞാൻ തിരികെ വരുമ്പോൾ റാഫിയുടെ മുഖം കടന്നൽ കുത്തിയ പോലെ
വീർത്ത് ഇരിക്കുന്നത് ഞാൻ കണ്ടു... ഞാൻ അവളുടെ അടുത്ത് പോയിരുന്നു.... അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി... ഞാൻ എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി ഉമ്മിയുടെ മുഖത്തേക്ക് നോക്കി.... ഉമ്മി അറിയത്തില്ല എന്ന രീതിയിൽ തോള് അനക്കി.... ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി... അവൾ അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു... ഞാൻ അവളുടെ അടുത്തു പോയിരുന്നു...
“ആഫി ” ഞാൻ അവളുടെ തോളിൽ തട്ടി... അവൾ എന്റെ കൈ തട്ടി മാറ്റി...
“ആഫി ഇങ്ങോട്ട് നോക്കിയേ ”
💬 Comments
View all comments