Chapter Title : ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]
ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫോൺ വെച്ചു കിടന്ന് ഉറങ്ങി...
..........
രാവിലെ എഴുനേറ്റു...10 മണി ആയപ്പോൾ ഉമ്മി ഫുഡ് കൊണ്ട് വന്നു... ഞങ്ങൾ കഴിച്ചിട്ട് അവിടെ ഇരുന്നു... അന്നത്തെ ദിവസം വളരെ ബോറിങ് ആയിരുന്നു... കരണം ആഫി സ്കൂളിലേക്ക് പോയിരുന്നു... കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് ഇൻസ്റ്റയിൽ ഒന്നും അധികം നേരം വെക്കാൻ പറ്റില്ലായിരുന്നു... വൈകുന്നേരം വരെ സമയം തല്ലി നീക്കി...4.00 മണി ആയപ്പോൾ ആഫി എത്തി... പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്... ഐഷ അങ്ങോട്ട് കയറി വരുന്നത്... ഉമ്മിയെ കണ്ട അവൾ ഒന്ന് പരിങ്ങിയെങ്കിലും അവൾ അകത്തേക്ക് കയറി വന്നു...
“ഉമ്മി ഇത്....” ഞാൻ അവളെ പരിചയപെടുത്താൻ തുടങ്ങി
“അറിയാം... ഐഷ... അല്ലെ ” ഉമ്മി ഒരു ചെറിയ ഗൗരവത്തിൽ പറഞ്ഞു...
“മം ” ഞാൻ ഐഷ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് ചിരിച്ചുകൊണ്ട് മൂളി...
“എന്താ.. മോളെ.. നിനക്ക് ഇവനോട് പ്രേമം ആണെന്ന് കേട്ടല്ലോ ” ഉമ്മി അത് പറഞ്ഞപ്പോൾ തല കുനിച്ചിരുന്ന അവൾ ഞെട്ടി തല പൊക്കി നോക്കി... അപ്പോഴാണ് ഉമ്മി ചിരിച്ചുകൊണ്ട് ആണ് അത് പറഞ്ഞതെന്ന് അവൾ കണ്ടത്... തുളുമ്പാൻ വേണ്ടി കാത്ത് നിന്ന് കണ്ണുകൾ അവൾ തുടച്ചു.. അപ്പോൾ ഉമ്മി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ തട്ടി...
“ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതല്ലേ മോളെ.” അവൾ അത് കേട്ടൊന്ന് ചിരിച്ചു...
“അത് പോട്ടെ.. എങ്ങനെ ഉണ്ടേ എന്റെ മോൻ ” ഉമ്മി അവളോട് ചോദിച്ചു...
“മോൻ ആണ് ആദ്യ ദിവസം എന്നെ രക്ഷിച്ചത്... അന്നേ ഞാൻ കരുതിയതാ
💬 Comments
View all comments