Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
നിർത്തുന്ന ശബ്ദം കേട്ട് ആഫി പുറത്തേക്ക് വന്നു... ഇത്രയും നേരം കരയുവായിരുന്നു എന്ന് തോന്നുന്നു... കണ്ണെല്ലാം കലങ്ങി ഇരിക്കുന്നു... ഞാൻ തിരിച്ചു വന്നതിന്റെ സന്ദോഷം ആ മുഖത്ത് ഉണ്ട്... എന്നെ കണ്ട ഉടനെ അവൾ അകത്തേക്ക് പോയി... ഞാൻ വീട്ടിലേക്ക് കയറി റൂമിലേക്ക് പോയി... ഒന്ന് കുളിച്ച്.. എന്നിട്ട് ബെഡിൽ കിടന്നപ്പോൾ ആരോ ഡോറിന്റെ അവിടെ നിക്കുന്നത് പോലെ തോന്നി...
“ആഫി ഇങ്ങ് കേറി വന്നേ ” ആരാണെന്ന് അറിയില്ലെങ്കിലും അവൾ അല്ലാതെ വേറെ ആര് വരാനാ എന്ന് കരുതി വിളിച്ചു... ഊഹം തെറ്റിയില്ല അവൾ തന്നെ ആയിരുന്നു...
“ഈ ഒളിഞ്ഞു നോട്ടം എപ്പോ തുടങ്ങി...” ഞാൻ ചോദിച്ചു...
“അത് പിന്നെ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ” അവൾ പറയാൻ മടിച്ചു...
“എനിക്ക് തെറ്റ് പറ്റിപ്പോയി... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു... അത്രയേ ഉള്ളു ” ഞാൻ പറഞ്ഞു
“ഉമ്മി എന്തിയെ ” ഞാൻ ചോദിച്ചു...
“ഇക്ക പോയതിന് ശേഷം കയറി റൂം അടച്ചതാ ഞാൻ ഒരുപാട് വിളിച്ചു നോക്കി ഡോർ തുറക്കുന്നില്ല... ഫുഡും കഴിച്ചിട്ടില്ല ” അവൾ പറഞ്ഞു ഞാൻ താഴെക്കിറങ്ങി ഉമ്മിടെ റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു...
“ഉമ്മി ഡോർ തുറക്ക്..” ഞാൻ വിളിച്ചു തുറക്കില്ല എന്ന് അറിയാം... ഞാൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടു ഇരുന്നു...
“ഉമ്മി ഡോർ തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കാണോ ” ഞാൻ ചോദിച്ചു... ഒരു അനക്കവും ഇല്ല... ഞാൻ ഡോർ ചവിട്ടി തുറക്കാൻ ആയി കാൽ പൊക്കിയതും ഡോർ തുറന്നതും
💬 Comments
View all comments