Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ഒരുമിച്ചായിരുന്നു... ഭാഗ്യം കുറച്ചു താമസിച്ചിരുന്നേൽ എല്ലാം കയ്യിന്ന് പോയേനെ...
“എന്താടാ പട്ടി നീ എന്നാ കൊല്ലാൻ നോക്കുവായിരുന്നോ ” ഞാൻ കാൽ പൊക്കി നിക്കുന്നത് കണ്ട് ഉമ്മി ചോദിച്ചു...
“ആഹ് കൊല്ലാൻ നോക്കിയതാ.. എന്നോട് ഇവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞില്ലേ അതിനു ”ഞാൻ പരിഭവം കാണിച്ചു
“പോവാൻ പറഞ്ഞാൽ നീ അങ്ങ് പോകുവോ... എന്നാ ഇപ്പൊ പോടാ. പോ ” എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഉമ്മി എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു...
“അയ്യേ ഉമ്മി കരയുവാണോ ... നോക്കടി ആഫി ഉമ്മി കരയുന്നു. അയ്യേ ” ഞാൻ ഉമ്മിയെ കളിയാക്കി... ഉമ്മി വേഗം കണ്ണുകൾ തുടച്ചു...
“പിന്നെ കരയാതെ.. ഞാൻ എന്തേലും പറഞ്ഞെന്ന് കരുതി നീ ഇറങ്ങി പോകുവാണോ വേണ്ടേ ”
“അയ്യോ എന്തൊരു സ്നേഹം... ഇത്രയും സ്നേഹം ഉണ്ടായിരുന്നേൽ ഞാൻ പോയപ്പോൾ ഒരു പ്രാവശ്യം എങ്കിലും പോണ്ട എന്ന് പറഞ്ഞോ.. എന്നിട്ട് ഇപ്പൊ കുറ്റം എന്റെ തലയിൽ...” ഞാൻ പറഞ്ഞു...
“അതെ നിങ്ങൾക്ക് ഒന്നും വിശപ്പില്ലായിരിക്കും എനിക്ക് വിശക്കുന്നു ” പുറകിൽ നിന്ന് ആഫി പറഞ്ഞു..ഞാനും ഉമ്മിയും അത് കേട്ട് ചിരിച്ചു... എന്നിട്ട് ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചിട്ട് ഹാളിൽ ഇരുന്നു...
“അപ്പൊ ഇനി എന്താ അടുത്ത പരിപാടി...” ഞാൻ ചോദിച്ചു...
“നിന്നെ ഇങ്ങനെ നിർത്തിയാൽ ശെരിയാകില്ല... നിന്റെയും അവളുടെയും ചാൻസ് കഴിഞ്ഞു... ഇനി ഞാൻ ഒരാളെ നോക്കട്ടെ. എങ്ങനെ ഉള്ള ആളെ ആണ് വേണ്ടത്..” ഉമ്മി പറഞ്ഞു...
“എനിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല.. പാവം ആയിരിക്കണം... നാത്തൂനോടും അമ്മായിഅമ്മയോടും ഒക്കെ വഴക്ക് ഉണ്ടാക്കരുത്...
💬 Comments
View all comments