Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ആയിരുന്നു അവളുടെ വരവ് എന്റെ കണ്ണുനീർ കണ്ടതും അവളുടെ മുഖം മാറി...അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു.. അവൾ വന്നത് അപ്പോഴാണ് ഞാൻ അറിഞ്ഞത്... ഞാൻ വേഗം കണ്ണുനീർ തുടച്ചു... അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് അറിയാൻ ഞാൻ കണ്ണ് സൈഡിലേക്ക് ആക്കി നോക്കി... പണി ആയി... അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാ... നല്ല ദേഷ്യവും ഉണ്ട് മുഖത്ത്...
ഞാൻ മുഖം പതിയെ ഒന്ന് ചരിച്ചു അവളെ നോക്കിയിട്ട് ടീവിയിൽ നോക്കി...
“എന്താ കാര്യം ” അവൾ ചോദിച്ചു...
“എന്ത് കാര്യം ” ഞാൻ അവളോട് ചോദിച്ചു...
“എന്തിനാണ് ഇപ്പൊ കണ്ണ് നിറഞ്ഞത്... കാര്യം പറയുന്നുണ്ടോ ” അവളുടെ ശബ്ദം ഉറച്ചു...
“അതോ കണ്ണിൽ ഒരു കരട് പോയത് അങ്ങനെ കണ്ണ് നിറഞ്ഞതാണ് ” ഞാൻ നിന്ന് പരുങ്ങി...
“ആണോ.. ഇത് വിശ്വസിക്കാൻ മാത്രം പൊട്ടി ഒന്നും അല്ല ഞാൻ... കാര്യം പറയുന്നുണ്ടോ ” അവൾ പറഞ്ഞു...
“അത് ഒന്നുമില്ലടി... ഞാൻ വെറുതെ ഇരുന്നപ്പോൾ ഓരോന്ന് ആലോചിച്ച്... ആ അത് വിട് നമുക്ക് വേറെ എന്തേലും സംസാരിക്കാം ”ഞാൻ വിഷയം മാറ്റാൻ ആയി പറഞ്ഞു...
“ഇതിപ്പോൾ കുറെ ആയല്ലോ... ഇത് അങ്ങനെ വിടാൻ പറ്റില്ല... അത് മാത്രവും അല്ല... ഇപ്പൊ അത് ഓർക്കാൻ ഉള്ള കാരണം എന്താണ്?” അവൾ ചോദിച്ചു...
“അത് ഒരു ജാസ്മിൻ വിളിച്ചിരുന്നു എന്റെ ജൂനിയർ ആയിരുന്നു ഐഷയുടെ ക്ലാസിൽ പഠിച്ചതാണ്.. അപ്പോൾ തുടങ്ങിയതാണ്... ഉറങ്ങാൻ കിടന്നപ്പോൾ അത് മനസ്സിൽ വന്നു... ഇവിടെ വന്ന് ഇരുന്നപ്പോൾ അപ്പോഴും വന്നു... ഞാൻ എന്ത് ചെയ്യണം
💬 Comments
View all comments