Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
”ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ ഞാൻ പറഞ്ഞു...
“അവൾ എന്താണ് പറഞ്ഞത്?” ആഫി നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തോടെ എനിക്ക് മനസിലായി..
“ഒന്നും പറഞ്ഞില്ല... എന്തോ പറഞ്ഞപ്പോൾ ഞാൻ കട്ട് ആക്കി... പിന്നെയും ഒരുപാട് പ്രാവശ്യം വിളിച്ചു ഞാൻ എടുക്കാൻ നിന്നല്ല ” ഞാൻ പറഞ്ഞു...
“ഒരുപാട് പ്രാവശ്യം വിളിച്ചിട്ടുണ്ടെൽ.. എന്തോ കാരണം കാണും... വാ നമുക്ക് തിരിച്ചു വിളിച്ചു നോക്കാം ” ആഫി പറഞ്ഞു...
“അതൊന്നും വേണ്ട ആഫി... വിളിച്ചു മടുക്കുമ്പോൾ നിർത്തിക്കോളും..” ഞാൻ പറഞ്ഞു...
“അതൊന്നും പറഞ്ഞാൽ പറ്റില്ല... എന്തേലും സഹായം ചോദിച്ചു വിളിക്കുവാണേൽ നമുക്ക് പറ്റുമെങ്കിൽ സഹായിച്ചു കൊടുക്കണം ”അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് റൂമിലേക്ക് പോയി... എന്റെ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു... അപ്പോൾ തന്നെ കാൾ എടുത്തു...ആഫി ലൗഡ് സ്പീക്കറിൽ ഇട്ടു സംസാരിച്ചു...
“ഹലോ ” ആഫി പറഞ്ഞു...
“ഹലോ ” അവിടെ നിന്ന്.ശബ്ദം ഇടറി കൊണ്ട് അവൾ പറഞ്ഞു....
“ഞാൻ ആഫിയ... അജാസ് ഇക്കയുടെ പെങ്ങൾ ആണ്.. നിങ്ങൾ എന്തിനാണ് എന്റെ ഇക്കയെ വിളിച്ചത് ” ആഫി ചോദിച്ചു...
“എന്നെ ഒന്ന് സഹായിക്കണം...” എന്ന് പറഞ്ഞു അവൾ എങ്ങൽ അടിച്ചു കരഞ്ഞു...
“അതെ നിങ്ങൾ കരയാതെ കാര്യം പറയു ” ആഫി വല്ലാണ്ട് ആയി...
“എന്റെ... എന്റെ അനിയൻ.. പോലീസ് സ്റ്റെ.. സ്റ്റേഷനിൽ ആണ് ” അവൾ എങ്ങി എങ്ങി പറഞ്ഞു...
“എന്ത് പറ്റി ” ആഫി ചോദിച്ചു...
“എന്റെ ഉമ്മയും വാപ്പയും ഒരു വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി.. (അതും
💬 Comments
View all comments