Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
ഞാൻ ഒരുപാട് പേരെ വിളിച്ചു... ആരും സഹായിക്കുന്നില്ല.. അങ്ങനെ ഒരാളെ വിളിച്ചപ്പോൾ ആണ് ഇക്കാടെ കാര്യം പറഞ്ഞത്.. അത്കൊണ്ട് ആണ് വിളിച്ചത്... പ്ലീസ് ഒന്ന് സഹായിക്കണം... ഇനി സഹായം ചോദിക്കാൻ ആരും ഇല്ല..കൊച്ചാപ്പയെ വിളിച്ചപ്പോൾ കിട്ടുന്നില്ല...പ്ലീസ് അവളോട് ഉള്ള ദേഷ്യം എന്നോട് തീർക്കരുത്.. ഞങ്ങളെ സഹായിക്കാൻ പറയാമോ പ്ലീസ് ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... ആഫി ഇതെല്ലാം കേട്ട് കരയുവാണ്...
“പേടിക്കണ്ട... ഇനി എല്ലാ സഹായത്തിനും ഇക്ക ഉണ്ടാകും..” ആഫി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു...
“ഒരുപാട് നന്ദി ഉണ്ട് ” അവൾ പറഞ്ഞു...
“നിങ്ങൾ എവിടെ ആണ് താമസം ” ആഫി ചോദിച്ചു...
“ആലുവ ആണ് ” അവൾ പറഞ്ഞു...
“ആ ലൊക്കേഷൻ ഒന്ന് ഈ നമ്പറിൽ വാട്സ്ആപ്പ് അയച്ചരെ... ഞാൻ ഇപ്പൊ വരാം ” ആഫി പറഞ്ഞു എന്നിട്ട് കാൾ കട്ട് ചെയ്തു...
“നീ എന്താണ് ചെയ്യാൻ പോകുന്നത്..”ഞാൻ ആഫിയോട് ചോദിച്ചു...
“അറിയില്ല...” ആഫി പറഞ്ഞു...
അപ്പോൾ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വന്നു... ലൊക്കേഷൻ അയച്ചിട്ടുണ്ട്..
“ഇക്ക വേഗം റെഡി ആകു.. ഞാൻ ഉമ്മിയോടും വാപ്പിയോടും പറയട്ടെ അവർ എന്താ പറയുന്നതെന്ന് നോക്കാം ” ആഫി പറഞ്ഞിട്ട് ഇറങ്ങി പോയി... അവൾ എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല... ഞാൻ ഡ്രസ്സ് മാറി താഴേക്ക് ചെന്നു...
“മോനെ നീ ആ കൊച്ചിനെ ഇങ്ങ് കൂട്ടികൊണ്ട് വാ... ഇന്ന് ശനി നാളെ ഞായർ.. കോടതി കാണില്ല.. ആ കൊച്ച് അവിടെ തനിച്ചു നിക്കുന്നത് സേഫ് അല്ല ” വാപ്പി പറഞ്ഞു...
“എന്തിനാ വാപ്പി വെറുതെ നാട്ടുകാരെകൊണ്ട് ഓരോന്ന്
💬 Comments
View all comments