0%

Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.1K

കട്ട്‌ ചെയ്തില്ലേ അത്കൊണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു...

“എനിക്ക് ഈ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടമല്ല... നീ പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ പെട്ടന്ന്... അതാണ് ” ഞാൻ പറഞ്ഞു...

“അല്ല ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ... എന്റെ number എവിടുന്ന് കിട്ടി ”ഞാൻ ചോദിച്ചു...
അപ്പോൾ അവൾ കുടിച്ചുകൊണ്ട് ഇരുന്ന ചായ നെറുകിൽ കയറി... അവൾ ഒന്ന് ചുമച്ചു...

“അത്.., ആ ” അവൾ പറയാൻ വയ്യാതെ വിക്കി...

“നീ എന്തിനാ ഇങ്ങനെ ഒക്കെ ആകുന്നെ.. കാര്യം പറ ” ഞാൻ പറഞ്ഞു...

“ ദേഷ്യപ്പെടരുത്... ഞാൻ എല്ലാരേയും വിളിക്കുന്നതിനിടയിൽ ഐഷയെയും വിളിച്ചായിരുന്നു... അവൾ ആണ് ഇക്കാടെ number തന്നിട്ട് വിളിച്ചു നോക്കാൻ പറഞ്ഞത് ” അവൾ പേടിച്ചു പേടിച് ആണ് പറഞ്ഞത്.. ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല

അപ്പോൾ ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ പുറത്തേക്ക് നോക്കി.. നബീൽ ആണ് അവർ വന്നു അകത്തു കയറി മാമ ഇല്ല... മാമിയും അവനും മാത്രമേ ഉണ്ടായിരുന്നുള്ളു...

“നീ വന്നിട്ട് അങ്ങോട്ട് ഒന്ന് വന്നില്ലല്ലോടാ ” മാമി എന്നോട് ചോദിച്ചു...

“വന്നിട്ട് നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു മാമി. അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു... അത് കേട്ട് മാമി അകത്തേക്ക് കയറി.. ഉമ്മി അപ്പൊ ഹാള്ളിലേക്ക് വന്നു... അപ്പോൾ ആണ് അവിടിരിക്കുന്ന ജാസ്മിനെ മാമി കണ്ടത്...

“ഇത് ആരാണ് ” മാമി ഉമ്മിയോട്‌ ചോദിച്ചു..

“അതൊക്കെ പറയാം നീ വാ ” എന്ന് പറഞ്ഞു ഉമ്മി മാമിയെയും വിളിച്ചു അകത്തു കൊണ്ട്

💬 Comments

View all comments