Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
വൈറ്റ് കോട്ടിൽ ബ്ലാക്ക് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു എനിക്ക്... നബീലിന് നേരെ തിരിച്ചും വൈറ്റ് ഷർട്ടും ബ്ലാക്കിൽ വൈറ്റ് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു...
“നിന്റെ അനിയന് xl അല്ലെ ” ആഫി നദിയോട് സംസാരിച്ചുകൊണ്ട് ഇരുന്ന ജാസ്മിനോട് ചോദിച്ചു...
“അവനു ലാർജ് മതി ” ജാസ്മിൻ പറഞ്ഞു...
“പാന്റ്സ് ” ആഫി അതും പറഞ്ഞു ജാസ്മിനെ നോക്കി..
“അളവ് കറക്റ്റ് ആയി അറിയില്ല... ഒരു 34 മതിയാകും ”എന്ന് പറഞ്ഞു വീണ്ടും നദിയോട് സംസാരിച്ചിരുന്നു...
ആഫി അവനുള്ള ഡ്രസ്സ് എല്ലാം എടുത്തിട്ട് ഇറങ്ങി... ഞാനും നബീലും ബില്ല് ഒക്കെ പേ ചെയ്ത് ഡ്രസ്സ് എല്ലാം എടുത്ത് ഇറങ്ങി...
“ടാ ബസ്സിന്റെ കാര്യം എന്തായി ” ഞാൻ നടക്കുന്നതിനിടയിൽ അവനോട് ചോദിച്ചു...
“ഞാൻ അത് പറയാൻ മറന്നു...ബസ് ഒക്കെ set ആക്കിയിട്ടുണ്ട് 9 ബസ് ആണ് പറഞ്ഞിരിക്കുന്നത്... Rate ഒക്കെ അവരെ നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നാണ് പറഞ്ഞത് ” അവൻ പറഞ്ഞു...
“ആഹ് എന്നാ നാളെ തന്നെ കാണാം ” ഞാൻ പറഞ്ഞു... എന്നിട്ട് ഡ്രസ്സ് എല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നേരെ ജോസ്കോ ജുവലേഴ്‌സിലേക്ക് പോയി...അവൾക്ക് സ്വർണം എല്ലാം ഉണ്ടെങ്കിലും കല്യാണത്തിന്റെ അന്ന് ഇടാൻ ആയിട്ടുള്ള മാലയും അങ്ങനെ എന്തൊക്കെയോ വാങ്ങാൻ ആണ് വന്നത്... എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഞാൻ മാറി ഇരുന്നു... നബീലും എന്റെ കൂടെ വന്നു...
“ടാ എന്താ അടുത്ത പരിപാടി...” അവൻ ചോദിച്ചു...
“ഇത് എടുത്ത് കഴിഞ്ഞ് വീട്ടിൽ പോകണം ” ഞാൻ പറഞ്ഞു...
💬 Comments
View all comments