Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
“അതല്ല... ആ കൊച്ചിന്റെ കാര്യം...” നാദിയുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജാസ്മിനെ നോക്കി നബീൽ ചോദിച്ചു..
“അതോ.. അവൾക്ക് വീട്ടിൽ പോകണമെന്ന് ആണ്... ഞാൻ ആ പയ്യനെ ഇറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.. എന്നിട്ട് വീട്ടിൽ പോകണമെന്ന് ആണെങ്കിൽ പോകട്ടെ... പക്ഷെ ഉമ്മി വേറെന്തോ തീരുമാനിച്ചിട്ടുണ്ട്.. എന്താന്ന് അറിയില്ല ” ഞാൻ പറഞ്ഞു...
“നീ സ്റ്റേഷനിൽ ഒന്ന് പോയി നോക്കിയോ ” അവൻ എന്നോട് ചോദിച്ചു... അപ്പോഴാണ് ഞാനും ആ കാര്യം ആലോചിച്ചത്...
“ഞാൻ ആ കാര്യമേ വിട്ട്പോയി.. ഇന്ന് ഇവരെ ആക്കിയിട്ട് പോയി കാണാം ” ഞാൻ പറഞ്ഞു... സമയം കുറെ പോയി... ഏകദേശം രണ്ട് മണി ആയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ... വരുന്ന വഴി ഹോട്ടലിൽ നിന്ന് തന്നെ ഫുഡ് ഒക്കെ കഴിച്ചു... പുറത്ത് നല്ല ചൂട് ആയതുകൊണ്ട് ഞാൻ നേരെ പോയി ഒന്ന് കുളിച്ചു... റൂമിലേക്ക് വന്നപ്പോൾ ആഫി അവിടെ ഇരിപ്പുണ്ട്...അവളുടെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവാണ്..
അവൾ ഞാൻ വരുന്നത് കണ്ടു...
“ഇക്ക അവൾക്ക് അനിയനെ ഒന്ന് കാണണമെന്ന് ” അവൾ എന്നോട് പറഞ്ഞു...
“ആ ഞാൻ അങ്ങോട്ട് പോകാൻ ഇരിക്കുവായിരുന്നു ” ഞാൻ പറഞ്ഞു...
“എന്നാ ഞാൻ അവളോട് റെഡി ആകാൻ പറയാം...” എന്ന് പറഞ്ഞിട്ട് അവൾ ഇറങ്ങി പോയി... ഞാൻ ഒരു ബ്ലൂ ഷർട്ടും ഗ്രെ പാന്റും ഇട്ട് ഇറങ്ങി...ഞാൻ താഴെ ചെന്ന് അവളെ കാത്ത് ഇരുന്നു... അവൾ ഒരു ക്രീം കളർ ചുരുദാർ ആണ് ഇട്ടിരിക്കുന്നത്... എന്റെ കണ്ണുകൾ അവളിൽ നിന്ന് മാറ്റാൻ തോന്നിയില്ല.. അവൾ എന്നെ നോക്കി ഞങ്ങളുടെ
💬 Comments
View all comments