Chapter Title : ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]
കണ്ണുകൾ തമ്മിൽ ഉടക്കി... ഞാൻ പെട്ടന്ന് നോട്ടം മാറ്റി...
“നീ വരുന്നില്ലേ ” ഞാൻ ജാസ്മിന്റെ പുറകെ വന്ന ആഫിയോട് ചോദിച്ചു...
“ഞാൻ വരുന്നില്ല നിങ്ങൾ പോയിട്ട് വാ ” ആഫി പറഞ്ഞു...ഞാൻ ഇറങ്ങി.. പുറകെ ജാസ്മിനും ഇറങ്ങി.. ഞാൻ കാർ എടുത്തു.. അവൾ പുറകിൽ കയറി... ഞാൻ വണ്ടി നേരെ ആലുവയിലേൽക് വിട്ടു... അവിടുന്ന് പോലീസ് സ്റ്റേഷനിൽ പോയി... വഴി കൃത്യമായി അറിയാത്തത്കൊണ്ട് കുറച്ചു കറങ്ങേണ്ടി വന്നു..വണ്ടി പുറത്തിട്ടിട്ട് ഞാൻ ഇറങ്ങി ജാസ്മിനും ഇറങ്ങി... ഞങ്ങൾ ഫ്രണ്ടിൽ നിന്ന പോലീസുകാരനോട് SI സാറിനെ കാണാം എന്ന് പറഞ്ഞു... അയാൾ അകത്തു നിന്ന് വേറെ ഒരു ആളെ വിളിച്ചിട്ട് ഞങ്ങളെ അയാളുടെ കൂടെ വിട്ടു... പോകുന്ന വഴി സെല്ലിൽ കിടക്കുന്ന ജാസ്മിന്റെ അനിയൻ ജാസിമിനെ ഞങ്ങൾ കണ്ടു.. അവൻ ഞങ്ങളെ കണ്ടില്ല... അവനെ കണ്ട ഉടനെ ജാസ്മിൻ കരച്ചിലിന്റെ വക്കിൽ എത്തി എന്ന് എനിക്ക് മനസിലായി... ഞാൻ അവളുടെ കയ്യിൽ പിടിച്ചു... അവൾ എന്നെ ഒന്ന് നോക്കി... ഞാൻ കരയരുത് എന്ന് കണ്ണകൊണ്ട് കാണിച്ചു... ഞങ്ങൾ SI യുടെ റൂമിലേക്ക് കയറി...
“എന്താണ് ” അയാൾ ഞങ്ങളോട് ചോദിച്ചു...
“സർ ഇത് ആ കിടക്കുന്ന പയ്യന്റെ പെങ്ങൾ ആണ് ” ഞാൻ ജാസ്മിന്റെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു...
“ഓഹോ... ഇപ്പോഴെങ്കിലും വന്നല്ലോ ” അയാൾ എന്നെ പുച്ഛിച്ചു...
“സർ ഇവർക്ക് ആരും ഇല്ല ” ഞാൻ പറഞ്ഞു...
“പിന്നെ താൻ ആരാണ് ” അയാൾ എന്നോട് ചോദിച്ചു...
“ഞാൻ ഇവളുടെ ഒരു ഫ്രണ്ട് ആണ്.. ഇവരുടെ ഉമ്മയും
💬 Comments
View all comments